എസ്.പിയെ മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം: ടൈല്‍ ഡീലേര്‍സ് അസോസിയേഷന്‍
Jul 1, 2013, 19:04 IST
കാസര്‍കോട്: കാസര്‍കോട് എസ്.പിയെ സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സിറാമിക്‌സ് ടൈല്‍സ് ഡീലേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എസ്.പി എസ്. സുരേന്ദ്രന്‍ ചുമതലയേറ്റ ശേഷം കാസര്‍കോട്ടെ ക്രമസമാധാനപാലനം മെച്ചപ്പെട്ടതായും ഇതിന്റെ ഗുണം വ്യാപാരികള്‍ക്കാണ് ഏറെ പ്രയോജനപ്പെട്ടതെന്നും നേതാക്കള്‍ പറഞ്ഞു.
എസ്.പി എസ്. സുരേന്ദ്രന്‍ ചുമതലയേറ്റ ശേഷം ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും രാഷട്രീയ സംഘര്‍ഷങ്ങളും അക്രമ സംഭവങ്ങളും വളരെയധികം കുറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമോ, വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഹര്‍ത്താലുകള്‍ നടന്നത് മൂലം വ്യാപാരികളുടെ നഷ്ടം ഭീമമായിരുന്നു. ഒരു പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാല്‍ പിറ്റേദിവസം മറ്റൊരു പാര്‍ട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത്. ഡിസംബര്‍ ആറിന് കാസര്‍കോട്ട് മാത്രം നടന്നുവന്നിരുന്ന അപ്രഖ്യാപിത ഹര്‍ത്താലും ഇല്ലാതാക്കാന്‍ എസ്.പിയുടെ പരിശ്രമം മൂലം കഴിഞ്ഞു.
ഒരു ഹര്‍ത്താല്‍ നടക്കുമ്പോള്‍ ഹര്‍ത്താല്‍ നടക്കുന്ന ദിവസവും തലേന്നും, ഹര്‍ത്താലിന് ശേഷമുള്ള ദിവസവും വ്യാപാരം സ്തംഭിക്കുന്നു. 16 മാസം മാത്രം എസ്.പിയായി പ്രവര്‍ത്തിച്ച സുരേന്ദ്രനെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറ്റുന്നത് വീണ്ടും ജില്ലയെ അരക്ഷിതാവസ്ഥയിലേക്ക് മാറ്റും. ശക്തമായ നടപടികളുടെയും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും സഹകരിപ്പിച്ചുകൊണ്ടും സുരേന്ദ്രന്‍ നടപ്പാക്കിയ ക്രമസമാധാന പാലനം മാതൃകാപരമാണ്. സുരേന്ദ്രനെതിരെ എന്തെങ്കിലും ആരോപണങ്ങളുള്ളതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും പറയാനില്ല. അതേസമയം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെയാണ് തങ്ങള്‍ അംഗീകരിക്കുന്നത്. കാസര്‍കോട്ട് എന്ത് പ്രശ്‌നങ്ങളുണ്ടായാലും എം.ജി റോഡിലെ കൃഷ്ണ ട്രേഡ് ലിങ്ക്‌സ് സ്ഥാപനത്തിന് നേരെയാണ് കല്ലേറുണ്ടാകുന്നത്. നൂറ് തവണയെങ്കിലും ഈ സ്ഥാപനത്തിന് നേരെ കല്ലേറ് നടന്നിട്ടുണ്ട്. ഇതുമൂലമുണ്ടായ വ്യാപാര നഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കേരള സിറാമിക് ടൈല്‍സ് ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി യു.കെ യൂസഫ്, ട്രഷറര്‍ വിനയന്‍ കൃഷ്ണ ട്രേഡ് ലിങ്ക്‌സ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ യൂറോ അബ്ദുല്ല, എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Press meet, SP, Transfer, Kerala, S Surendran, Kerala Tiles Dealers Association, M.G Road, S.P Transfer, S. Surendran, Strike, Leaders, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.