Animal Death | അഡൂരില്‍ പുലി കിണറ്റില്‍ വീണ് ചത്ത നിലയില്‍

● തലപ്പച്ചേരിയിലെ മോഹൻ എന്നയാളുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
● ആളനക്കമില്ലാത്ത ഈ കിണർ വലയിട്ട് മൂടിയിരിക്കുകയായിരുന്നു.
അഡൂർ: (KasargodVartha) ദേലംപാടി പഞ്ചായതിലെ അഡൂരിൽ പുലി കിണറ്റിൽ വീണു ചത്ത നിലയില്‍. തലപ്പച്ചേരിയിലെ മോഹൻ എന്നയാളുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ആളനക്കമില്ലാത്ത ഈ കിണർ വലയിട്ട് മൂടിയിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫീസർ രാജു പെരുമ്പള്ളിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചത്ത പുലിയെ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A tiger was found dead after falling into an abandoned well in Adur. Forest officials have started actions to recover the body.
#TigerDeath #Wildlife #KasaragodNews #AnimalProtection #WellAccident #ForestDepartment