പരിശീലനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍തന്നെ പോലീസ് ഡോഗ് ടിഫിക്ക് മെഡല്‍
Mar 14, 2015, 15:21 IST
കാസര്‍കോട്: (www.kasargodvartha.com 14/03/2015) പരിശീലനം പൂര്‍ത്തിയാക്കി ആദ്യത്തെ രണ്ട് മാസത്തിന് ഉള്ളില്‍ തന്നെ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡ് യൂണിറ്റിലെ ടിഫിക്ക് തൃശ്ശൂരില്‍ നടന്ന 58-ാമത് കേരള പോലീസ് സംസ്ഥാന ഡ്യൂട്ടി മീറ്റില്‍ വെങ്കല മെഡല്‍ ലഭിച്ചു. ഡോഗുകളുടെ എക്‌സ്‌പ്ലോസീവ് ഇനത്തിലാണ് ടിഫിക്ക് വെങ്കല മെഡല്‍ ലഭിച്ചത്.
ഒന്നേക്കാല്‍ വയസുമാത്രം പ്രായമുള്ള ടിഫി പരിശീലനം പൂര്‍ത്തിയാക്കി ആദ്യനിയമനം ലഭിച്ചാണ് കാസര്‍കോട്ട് എത്തിയത്. 2014-15 വര്‍ഷം തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ടിഫിക് പരിശീലനം ലഭിച്ചത്. പോലീസ് മീറ്റില്‍ എക്‌സ്‌പ്ലോസീവ് സ്മിറ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട്ടെ ബഡ്ഡിക്കും രണ്ടാംസ്ഥാനം പാലക്കാട്ടെ മാക്‌സിനുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും മിന്നുന്ന പ്രകടനമാണ് ടിഫി കാഴ്ചവെച്ചതെന്ന് കാസര്‍കോട്ടെ പരിശീലകരായ ചിറ്റാരിക്കാലിലെ ജിന്‍സും, കൊന്നക്കാട്ടെ യതീശനും പറഞ്ഞു.
പാലും ഡ്രൈഫുഡുമാണ് (പൊടിഗിരി) ടിഫിയുടെ ഇഷ്ട ഭക്ഷണം. സ്‌ഫോടക വസ്തുക്കളും മറ്റും കണ്ടെത്തുന്നതില്‍ അസാമാന്യ കഴിവാണ് ടിഫി കാഴ്ചവെക്കുന്നത്. ടിഫിയെകൂടാതെ ഡോഗ് സ്‌ക്വാഡ് യൂണിറ്റില്‍ ട്രാക്കര്‍ ഡോഗ് ആയ അഞ്ച് വയസുള്ള അലക്‌സ് എന്ന ഡോഗുമുണ്ട്. നാല് വര്‍ഷം മുമ്പാണ് അലക്‌സ് കാസര്‍കോട്ടെത്തിയത്. കൊല, മോഷണം എന്നിവ കേസുകളുടെ അന്വേഷണങ്ങളില്‍ അലക്‌സ് കഴിവ് തെളിയിച്ചിരുന്നു.
Keywords: Dog, Kasaragod, Kerala, Police, Medal, Thrissur, Tiffy wins bronze medal.
Advertisement: