പുത്തിഗെ: ജൂലൈ 2 ന് നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ആറാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി പഞ്ചായത്ത് തല അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ഉജ്വല തുടക്കം. സീതാംഗോളി ABA കണ്‍വെന്‍ഷനില്‍ നടന്ന സംഗമം ബെള്ളിപ്പാടി ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണവും സുലൈമാന്‍ കരിവെള്ളൂര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ അഹ്‌സനി, അബദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മുസ്തഫ സഖാഫി, ഇബ്രാഹിം സഖാഫി, എ.എം മുഹമ്മദ് ഹാജി, ഹസൈനാര്‍ മുകാരിക്കം, ലത്തീഫ് സഖാഫി, മഹ്മൂദ് തൈര, സി.എന്‍ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. മന്‍സൂര്‍ കട്ടത്തടുക്ക സ്വാഗതവും കെ.എം കളത്തൂര്‍ നന്ദിയും പറഞ്ഞു.
Keywords: Thwahirul Ahdal Thangal, Anniversary, Puthige, Kasaragod