മുസ്ലീം ലീഗ് രണ്ടു കുട്ടികള്‍ മാത്രം മതിയെന്ന നിയമം നടപ്പാക്കുമോ: തുഷാര്‍ വെള്ളാപ്പള്ളി
Oct 2, 2012, 11:37 IST
![]() |
Thushar Vellapally |
കുടുംബാസൂത്രണം നടപ്പിലാക്കിയാല്‍ മുസ്ലീം സമുദയത്തിലെ പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ പാലക്കുന്നില്‍ എസ്. എന്‍. ഡി. പി. യൂത്ത് മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഏതാനും സീറ്റുകള്‍ ഉണ്ടെന്നു കരുതി കേരളം മുഴുവന്‍ അടക്കി ഭരിക്കാമെന്ന് ലീഗ് നേതൃത്വം കരുതരുത്.
എന്‍. എസ്. എസ്, എസ്. എന്‍. ഡി. പി. ഉള്‍പ്പെടെയുള്ള ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം ഇവിടെ ജീവിക്കുന്നുണ്ട് എന്ന് അവര്‍ മനസിലാക്കണം. ഭരണത്തില്‍ സ്വാധീനം ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്നത് വ്യാമോഹമാണ്. ജാതി സ്പര്‍ധയുണ്ടാക്കി കാര്യങ്ങള്‍ നേടാമെന്ന ഈ വിഭാഗത്തിന്റെ കണക്കുകൂടല്‍ മിഥ്യ ധാരണയാണ്. ലീഗ് കേരളത്തില്‍ അനാവശ്യമായ ജാതിചിന്ത വളര്‍ത്തുകയാണ്.
കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കം എല്ലാവരും തിരിച്ചറിയണം. ലീഗിലെ എല്ലാവരും ഈ ചിന്താഗതിക്കാരാണെന്ന് അഭിപ്രായമില്ല. നാല്‍പതു ശതമാനം ആളുകള്‍ മാത്രമാണ് ലീഗിലുള്ളത്. മുസ്ലീം സമുദായത്തില്‍ എത്രയോ സംഘടനകളുണ്ട്. അതിലെ പാവപ്പെട്ടവരെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു.
കള്ള് ചെത്ത് നിര്‍ത്തലാക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കും. എന്‍. എസ്. എസ്, എസ്. എന്‍. ഡി. പി. ഐക്യം കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തില്‍ ജയാ നന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. എസ്. എന്‍. ഡി. പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടന സന്ദേശം നല്‍കി. യൂത്ത് മൂവ്‌മെന്റ് കണവീനര്‍ അനില്‍ തറനിലം യുവജന സന്ദേശം നല്‍കി. സിനില്‍ മുണ്ടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. രതീഷ് ചെങ്ങനൂര്‍, പി. ദാമോദര പണിക്കര്‍, കെവീസ് ബാലകൃഷ്ണന്‍, വി. വിജയ രംഗന്‍, കെ. കുമാരന്‍, ടി. ബാലകൃഷ്ണന്‍, ഗണേഷ് പാറക്കട്ട, നാരായണന്‍ മഞ്ചേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു. എം. ജെ. മനോജ് സ്വാഗതവും, മനു നന്ദിയും പറഞ്ഞു.
Keywords: Thushar Vellapally, Against, Muslim League, Uduma, SNDP, Kasaragod, Kerala, Malayalam news