തുരുത്തി വപ്പിലമാട് മദനിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് 3-ാം വാര്‍ഷികാഘോഷം 22 മുതല്‍
Apr 10, 2016, 10:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.04.2016) തുരുത്തി വപ്പിലമാട് മദനിയ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം ഏപ്രില്‍ 22, 23, 24 തീയ്യതികളില്‍ വപ്പിലമാട് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പരിസരത്തെ എം കെ അഷ്‌റഫ് നഗറില്‍ നടക്കും. ഇതോടനുബന്ധിച്ച് പ്രമുഖ വ്യക്തികളെ ആദരിക്കല്‍, മതപ്രഭാഷണം, ബുര്‍ദ - കവാലി മജ്‌ലിസ്, ഇസ്‌ലാമിക കഥാപ്രസംഗം, കൂട്ടുപ്രാര്‍ത്ഥന എന്നിവ നടക്കും.
22ന് വൈകുന്നേരം ഏഴ് മണിക്ക്് മതപ്രഭാഷണ പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ടി കെ പൂക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. ദീനീ സേവന രംഗത്ത് സുദീര്‍ഘമായ സേവനം നിര്‍വഹിച്ചുവരുന്ന തുരുത്തി ഖത്തീബും നാഇബ് ഖാസിയുമായ അല്‍ഹാജ് മുസ്തഫല്‍ ഫൈസിയെ പ്രൊഫ. ആലിക്കുട്ടി മുസിലിയാര്‍ ആദരിക്കും. അല്‍ഹാഫിള് സ്വാലിഹ് ഹുദവി വളാഞ്ചേരി കുടുംബജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
23ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി തുരുത്തി മുദരിസ്സ് സുബൈര്‍ നിസാമി പല്ലാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. മദനിയ്യ ദഫ് സംഘത്തിന്റെ ദഫ് പ്രദര്‍ശനം നടക്കും. 2015 - 2016 വര്‍ഷത്തില്‍ മത്സരവേദിയില്‍ ദഫ് ടീമിനെ വിജയത്തിലേക്ക് നയിച്ച അംഗങ്ങള്‍ക്കുള്ള സ്‌നേഹോപഹാരം ക്ലബ് രക്ഷാധികാരി പുറായിക്ക് മുഹമ്മദ് ഹാജി നല്‍കും. തുടര്‍ന്ന് ഹാഫിള് സൈനുല്‍ ആബിദും സംഘവും നയിക്കുന്ന ബുര്‍ദ മജ്‌ലിസും അഹ് മദ് ഷിയാന്‍ മംഗളുരുവിന്റെ കവാലിയും അരങ്ങേറും.
24ന് സമാപന സമ്മേളനം വൈകുന്നേരം ഏഴ് മണിക്ക് തുരുത്തി ഖത്തീബ് അല്‍ഹാജ് മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സുബൈര്‍ തോട്ടിക്കല്‍ പാര്‍ട്ടിയുടെ കഥാപ്രസംഗം നടക്കും. സയ്യിദ് പി എസ് ആറ്റക്കോയ അല്‍ബ ഹസ്സന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
Keywords : Cheruvathur, Anniversary, Programme, Inauguration, Kasaragod, Thuruthi Vappilamadu.