മതവിദ്യാഭ്യാസത്തിന് വലിയ പരിഗണന നല്‍കണം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
Aug 10, 2015, 10:30 IST
തുരുത്തി: (www.kasargodvartha.com 10/08/2015) ആധുനിക കാലഘട്ടത്തില്‍ മതവിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും മതവിദ്യാഭ്യാസത്തിന് സമൂഹം വലിയ പരിഗണന നല്‍കണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ തുരുത്തി മുഹമ്മദിയ്യ മദ്രസയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചുകൊണ്ട് തുരുത്തി ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏഴാം തരത്തില്‍ ദേശീയതലത്തില്‍ നാലാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയ ആഇശത്ത് ജുവൈരിയ ടി.എയ്ക്കും, ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം നേടിയ ആഇശത്ത് ഹനൂന ടി.എച്ചിനും ജമാഅത്ത് കമ്മിറ്റി ഏര്‍പെടുത്തിയ ഗോള്‍ഡ് മെഡല്‍ അദ്ദേഹം വിതരണം ചെയ്തു.
മുദരിസ് ടി.കെ അഹ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ടി.എ മുഹമ്മദ് ശാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ സൈനുല്‍ ആബിദീന്‍ സ്വാഗതം പറഞ്ഞു. ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞി, സദര്‍ മുഅല്ലിം സി.എസ് മുഹമ്മദ് മുസ്ല്യാര്‍, ടി.എച്ച് മുഹമ്മദ്, ടി.എ. അബ്ദുര്‍ റഹ് മാന്‍, ടി.എം അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. സെക്രട്ടറി ടി.എം സൈനുദ്ദീന്‍ നന്ദി പറഞ്ഞു.

Keywords : Madrasa, Inauguration, Programme, N.A. Nellikunnu, MLA, Kasaragod, Kerala.