Donation | തമ്പ് മേൽപറമ്പിന്റെ മാതൃകാപരമായ സംഭാവന: സിഎച്ച് സെന്ററിന് ഡയാലിസിസ് മെഷീൻ
● പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്.
● സന്നദ്ധ സംഘടനയുടെ മാതൃകാപരമായ പ്രവർത്തനം.
കാസർകോട്: (KasargodVartha) 42 വർഷമായി ജില്ലയിൽ സജീവമായ സന്നദ്ധ സംഘടനയായ തമ്പ് മേൽപറമ്പ്, വൃക്ക രോഗികൾക്ക് ആശ്വാസമായി സിഎച്ച് സെന്ററിന് ഒരു ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തു. വിൻടച്ച് ആശുപത്രിയിൽ ആരംഭിക്കുന്ന പാവപ്പെട്ട വൃക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റിലേക്കാണ് ഈ മെഷീൻ എത്തിച്ചത്.
മേൽപ്പറമ്പിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് ഡയാലിസിസ് മെഷിനുള്ള തുകയുടെ ചെക്ക് കൈമാറി. തമ്പ് പോലുള്ള സംഘടനകളുടെ സേവനം അഭിനന്ദനീയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, സി. ടി അഹമ്മദ് അലി, ടി ഡി കബീർ, അബ്ദുല്ലകുഞ്ഞി കീഴൂർ, തമ്പ് കണ്‍വീനര്‍ വിജയന്‍, തമ്പ് പ്രസിഡന്റ് സൈഫുദ്ദിന്‍ കട്ടക്കാല്‍, കരിം സിറ്റി ഗോള്‍ഡ് (സിഎച്ച് സെന്റർ വർക്കിംഗ് ചെയർമാൻ), മാഹിന്‍ കേളോട്ട് (സിഎച്ച് സെന്റർ ജനറൽ കണ്‍വീനർ), ഗണേഷ് അരമങ്ങാനം, എസ്. കെ മുഹമ്മദ് (മേൽപറമ്പ് മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി), സഹദുള്ള, ഇസ്സുദ്ദീന്‍ തോട്ടത്തില്‍, ഖയ്യൂം, സൈഫുദ്ധീന്‍, ഷെരീഫ് (ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡണ്ട്), ഷംസീര്‍ (ജിംഖാന മേല്‍പ്പറമ്പ് സെക്രട്ടറി), തമ്പ് ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ എന്നിവർ പ്രസംഗിച്ചു.
#dialysis #donation #charity #Kerala #India #healthcare #community #volunteer