തമ്പ് മേല്‍പ്പറമ്പ്: ചൊവ്വാഴ്ചത്തെ പോര് എഫ്.സി. കൊണ്ടോട്ടിയും മൊഗ്രാല്‍ ബ്രദേഴ്‌സും തമ്മില്‍
May 7, 2013, 01:05 IST
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പ്പറമ്പ് വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്.സി കൊണ്ടോട്ടി, മൊഗ്രാല്‍ ബ്രദേഴ്‌സിനെ നേരിടും. പ്രമുഖ താരങ്ങള്‍ ഇരു ടീമുകള്‍ക്കും വേണ്ടി ബൂട്ടണിയും.
വൈകിട്ട് 5.30 ന് കളി ആരംഭിക്കും. രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ മമ്പാട് ഫ്രണ്ട്‌സ്, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കാസര്‍കോടിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മമ്പാട് ഫ്രണ്ട്‌സിനു വേണ്ടി നിജാസും ബഷീറും ഗോള്‍ നേടി.
Keywords: Kerala, Kasaragod, Thamb Melparamba, Football, tournament, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.