വിശ്വ തുളു സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം
Dec 8, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2016) അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വ തുളു സമ്മേളനത്തിന് വെള്ളിയാഴ്ച ബദിയടുക്കയില്‍ തുടക്കമാകും. ജാതിമത ഭാഷാ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിനും സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കുന്നതിനും വേണ്ടിയാണ് 13 വരെ ബദിയഡുക്ക ബോളുക്കട്ടയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹുഭാഷാ സംഗമത്തിന്റെ ഭാഗമായി തുളു നാട്ടിലെ ഭാഷകളായ കന്നട, മലയാളം, കൊങ്ങിണി, മറാഠി, കറാഡ, ബ്യാരി, ഉര്‍ദു, കുന്തകന്നട, അരെഗന്നഡ, കെടവ, അവ്യക, മാവില എന്നീ ഭാഷകളെക്കുറിച്ച് ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ബഹുഭാഷാ സംഗമം ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷനാകും. 11ന് തുളു മലയാളം നിഘണ്ടു പ്രകാശനവും 12ന് രാവിലെ ഒന്‍പതിനു കവി സമ്മേളനവും അരങ്ങേറും. രാവിലെ 11ന് വിവിധ മേഖലയിലെ പ്രമുഖരെ ആദരിക്കും. സമ്മേളന ഭാഗമായി വസ്തു പ്രദര്‍ശനം, കൃഷി സമ്മേളനം, തുളുനാടന്‍ ദൈവാരാധയെക്കുറിച്ചുളള സെമിനാര്‍, തുളു സാഹിത്യ സമ്മേളനം, കായിക മത്സരം, കായിക മേളകള്‍, നാടോടി നൃത്തങ്ങള്‍, നാടകം മുതലായ കലാസാംസ്‌കാരിക പരിപാടികള്‍ വിവിധ സ്‌റ്റേജുകളില്‍ നടക്കും. വിവിധ സ്‌റ്റേജുകളിലായി കരകൗശല പ്രദര്‍ശനം, ഫളവര്‍ ഷോ, പുസ്തക പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കും.
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, സാംസ്‌കാരിക നായകന്‍മാര്‍, സാഹിത്യകാരന്‍മാര്‍, ജന പ്രതിനിധികള്‍, കലാകാരന്‍മാര്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍, സര്‍വ്വോത്തമ ഷെട്ടി, രാജേഷ് ആള്‍വ, പ്രൊഫ. ശ്രീനാഥ്, മാഹിന്‍ കേളോട്ട്, ഡോ.ശ്രീനിധി സരളയ, തോമസ് ഡിസൂസ, എസ് എം മയ്യ, കുഞ്ചാര്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Badiyadukka, Conference, Press meet, Committee, world Thulu conference to start Thursday.