city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ക്കിടകവാവ് പിതൃതര്‍പണത്തിന് തൃക്കണ്ണാട് ഒരുങ്ങി

കാസര്‍കോട്: (www.kasargodvartha.com 24.07.2014) 'ദക്ഷിണകാശി' എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് പിതൃതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് ശനിയാഴ്ചയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.

ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളും പുരോഹിതന്‍ രാജേന്ദ്ര അറളിത്തായയുടെ നേതൃത്വത്തില്‍ 20 ഓളം പുരോഹിതന്മാരും ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കും. ബലിതര്‍പ്പണത്തിന് ശേഷം ഉച്ചപൂജയും തുടര്‍ന്ന് ശീവേലിയും നടക്കും.

പിതൃതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗജന്യ ലഘുഭക്ഷണവും ചായയും ഒരുക്കും. ക്ഷേത്ര ആഘോഷ കമ്മറ്റിയുടെയും സത്യസായി സേവാ സമിതിയുടേയും നേതൃത്വത്തില്‍ വളണ്ടിയര്‍ സേന സന്നദ്ധ സേവനത്തിനുണ്ടാവും.

കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദ്രസ്‌നാനഘട്ടത്തിലും ബലിത്തറയിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസ് സേനയേയും  ഒരുക്കിയിട്ടുണ്ട്.

പ്രത്യേക വഴിപാട് കൗണ്ടറും പ്രസാദ കൗണ്ടറും ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം 5000 പേര്‍ ബലിതര്‍പ്പണ ചടങ്ങിനെത്തിയിരുന്നു. ഈ വര്‍ഷം 6000 പേര്‍ക്ക് ബലിതര്‍പ്പണത്തിനും 40,000 പേര്‍ ദര്‍ശനത്തിനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പിതൃതര്‍പ്പണ ചടങ്ങിന് തീരദേശ പോലീസിന്റെ സേവനം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ തീരദേശ പോലീസിനെ സമീപിച്ചപ്പോള്‍ ക്ഷേത്രം അധികൃതര്‍ തന്നെ സുരക്ഷ സൗകര്യം ഒരുക്കണമെന്നായിരുന്നു അറിയിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനം ഇല്ലെന്നാണ് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി. ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം അഭ്യര്‍ത്ഥിക്കാനാണ് തീരദേശ പോലീസ് നിര്‍ദേശിച്ചത്.

സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനത്തിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.ബാലകൃഷ്ണന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി, ട്രസ്റ്റി മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

കര്‍ക്കിടകവാവ് പിതൃതര്‍പണത്തിന് തൃക്കണ്ണാട് ഒരുങ്ങി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia