Youth Died | എലിവിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ ഫുട്‌ബോള്‍ താരം മരിച്ചു
*ബുധനാഴ്ച (15.05.2024) വൈകിട്ടോടെയായിരുന്നു മരണം.
*മൃതദേഹം ഉച്ചയോടെ എടാട്ടുമ്മല്‍ ആലുംവളപ്പില്‍ പൊതുദര്‍ശനത്തിനുവെക്കും.
*സംസ്‌കാരം 12.30 ന് സമുദായ ശ്മാശാനത്തില്‍.
തൃക്കരിപ്പൂര്‍: (KasargodVartha) എലിവിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ ഫുട്‌ബോള്‍ താരം മരിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ടി അഭിരാം (23) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് എലിവിഷം അകത്തുചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച (15.05.2024) വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്.
എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്സ് ക്ലബിന് വേണ്ടി ജില്ലാ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌റിലും ജില്ലയിലെ വിവിധ സെവന്‍സ് ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരനാണ് അഭിരാം.
വെങ്ങാട്ട് കുഞ്ഞിരാമന്‍ - തേളപ്രത്ത് രാധ ദമ്പതികളുടെ മകനാണ്. ഏക സഹോദരി അപര്‍ണ (വിദ്യാര്‍ഥിനി - നെഹ്റു കോളജ് പടന്നക്കാട്). ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വ്യാഴാഴ്ച (16.05.2024) ഉച്ചയോടെ എടാട്ടുമ്മല്‍ ആലുംവളപ്പില്‍ പൊതുദര്‍ശനത്തിനുവെക്കും. ശേഷം പൂച്ചോല്‍ കോവ്വലിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം 12.30 ന് സമുദായ ശ്മാശാനത്തില്‍ നടക്കും.