വീട്ടമ്മയെ തലയ്ക്കടിച്ച് മാല കവര്‍ന്ന കേസ്; പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്
Dec 9, 2012, 16:08 IST
കാസര്‍കോട്: വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി ഒന്നര പവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കര്‍ണാടക ബണ്ട്വാള്‍ കക്കാജെ മാഞ്ചി ഹൗസിലെ വാട്ടര്‍ ലൂയിസി(35)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2009 ജൂണ്‍ 27ന് ബദിയഡുക്ക ഉക്കിന'ുക്ക പര്ത്തിക്കാറുവിലെ മേരി ക്രാസ്ത(50)യെ തലയ്ക്കടിച്ച് വീഴ്ത്തി മാല കവര്‍ന്ന കേസിലാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2009 ജൂണ്‍ 27ന് ബദിയഡുക്ക ഉക്കിന'ുക്ക പര്ത്തിക്കാറുവിലെ മേരി ക്രാസ്ത(50)യെ തലയ്ക്കടിച്ച് വീഴ്ത്തി മാല കവര്‍ന്ന കേസിലാണ് ശിക്ഷ.
വെള്ളം ചോദിച്ച് മേരി ക്രാസ്തയുടെ വീട്ടിലെത്തിയ പ്രതി മേരി ക്രാസ്ത അകത്തുപോയപ്പോള്‍ മരവടിയുമായി പിറകെ പോയി തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ് പിടഞ്ഞ മേരി ക്രാസ്തയുടെ കഴുത്തില്‍ നിന്ന് പ്രതി സ്വര്‍ണമാല ഊരിയെടുത്ത ശേഷം സ്ഥലം വിടുകയായിരുന്നു. ബദിയഡുക്ക പോലീസാണ് കേസ് അന്വേഷിച്ചത്.
Keywords: Housewife, Gold chain, Robbery, Case, Court, Punishment, Badiyadukka, Kasaragod, Kerala, Malayalam news