Rural Roads | കുമ്പളയിൽ 3 ഗ്രാമീണ റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തു

● കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ യൂസഫ് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
● ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള അധ്യക്ഷത വഹിച്ചു.
കുമ്പള: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിന് കീഴിൽ മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് ഗ്രാമീണ റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തു. എഫ്.ഡബ്ലിയു.സി- ലക്ഷംവീട്, ചെമ്മങ്കോട്- കക്കളംകുന്ന്, താഴെ ആരിക്കാടി-കഞ്ചിക്കട്ട എന്നീ റോഡുകളാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ യൂസഫ് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്നാം വാർഡിലെ ഈ മൂന്ന് റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ യൂസഫ് ഉളുവാർ, മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
#Kumbla #RuralRoads #InfrastructureDevelopment #TrafficOpen #KumblaPanchayat #LocalDevelopment