city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മാ­സിലെ മൂന്ന് കലാ­കാ­ര­ന്മാരെ പുറ­ത്താ­ക്കി

ഉമ്മാ­സിലെ മൂന്ന് കലാ­കാ­ര­ന്മാരെ പുറ­ത്താ­ക്കി
കാസര്‍­കോട്: ജില്ല­യിലെ 200­ ല­ധികം വരുന്ന മാപ്പിള കലാ­കാ­ര­ന്മാ­രുടെ സംഘ­ട­ന­യായ കാസര്‍കോട് ഉത്ത­ര­മ­ല­ബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈ­റ്റി­യില്‍ (ഉ­മ്മാസ്) ചേരി­പ്പോര് രൂ­ക്ഷം. സംഘ­ട­ന­യിലെ മൂന്ന് പ്രധാ­നി­കളെ സംഘ­ടനാ വിരുദ്ധ പ്രവര്‍ത്ത­ന­ത്തിന്റെ പേരില്‍ പുറ­ത്താ­ക്കി­യ­തോടെ ഉമ്മാ­സില്‍ പൊട്ടി­ത്തെറി ഉട­ലെ­ടു­ത്തു.
ഹമീദ് കോളി­യ­ടു­ക്കം, യൂസഫ് മേല്‍പ­റ­മ്പ്, ഇ.എം. ഇബ്രാഹിം മൊഗ്രാല്‍ എന്നി­വ­രെ­യാണ് സംഘ­ട­ന­യില്‍ നിന്ന് പുറ­ത്താ­ക്കി­യ­ത്. സെപ്റ്റം­ബര്‍ 21ന് സംഘ­ട­ന­യുടെ ജന­റല്‍ ബോഡി­യോഗം വിളി­ച്ചു­കൂ­ട്ടി­യി­രു­ന്നു. ഈ യോഗ­ത്തില്‍ വെച്ച് പുതിയ ഭാര­വാ­ഹി­കളെ തിര­ഞ്ഞെ­ടു­ക്കാ­നുള്ള നട­പ­ടി­യു­ണ്ടാ­യി. പ്രസി­ഡണ്ട് സ്ഥാന­ത്തേക്ക് മത്സ­രി­ക്കാന്‍ എട്ട് പേരാണ് രംഗത്ത് വന്ന­ത്. ഏറ്റവും ഒടു­വില്‍ ആറ് പേര്‍ മത്സര­രം­ഗ­ത്തു­നിന്ന് പിന്‍മാ­റി­യ­തോടെ മുഹ­മ്മദ് കോളി­യ­ടുക്കം, യൂസഫ് മേല്‍പറമ്പ് എന്നി­വര്‍ തമ്മി­ലായി പ്രസി­ഡണ്ട് സ്ഥാന­ത്തേ­ക്കുള്ള മത്സ­രം.

മു­ഹ­മ്മദ് 36 വോട്ടും, യൂസഫ് മേല്‍പ­റമ്പ് 27 വോട്ടും നേടി. പ്രസി­ഡണ്ട് തിര­ഞ്ഞെ­ടുപ്പ് പൂര്‍ത്തി­യാ­യ­തോടെ ഹമീദ് കോളി­യ­ടു­ക്കവും യൂസഫ് മേല്‍പറ­മ്പും, ഇ.എം. ഇബ്രാഹിം മൊഗ്രാലും യോഗ­ത്തില്‍ നിന്ന് ഇറ­ങ്ങി­പ്പോ­യി. അധി­കാ­ര­മോ­ഹ­മാണ് ഇതിന് പ്രേരി­പ്പി­ച്ച­തെന്ന് സംഘ­ട­ന­യുടെ ഇപ്പോ­ഴത്തെ ഭാര­വാ­ഹി­കള്‍ കുറ്റ­പ്പെ­ടു­ത്തു­ന്ന­ത്.

ഈ മൂന്ന് പേരും ചേര്‍ന്ന് പിന്നീട് മല­ബാര്‍ കലാ­വേദിയെന്ന പുതിയ സംഘ­ട­നയ്ക്ക് രൂപം നല്‍കി. ഇതോടെയാണ് ഇവര്‍ക്കെ­തിരെ നട­പ­ടി­യെ­ടു­ക്കാനും ഇവരെ സംഘ­ട­ന­യില്‍ നിന്നും പുറ­ത്താ­ക്കാനും തീരു­മാ­നി­ച്ച­ത്.

നാലു­മാസം മുമ്പ് പുലി­ക്കുന്ന് അസീസ് പ്രസി­ഡണ്ടും അന്ത­രിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായ­കന്‍ ഇബ്രാഹിം ബീരി­ച്ചേരി സെക്ര­ട്ട­റി­യു­മായ കമ്മി­റ്റിയെ ഈ മൂന്നംഗ സംഘം ചര­ടു­വലി നടത്തി താഴെ­യി­റ­ക്കി­യ­തായി ആക്ഷേപം നില­നില്‍ക്കു­ന്നു­ണ്ട്. പുറ­ത്താ­ക്കിയ മൂന്ന് പേര്‍ക്കും സംഘ­ട­ന­യു­മായി യാതൊരു ബന്ധ­വു­മി­ല്ലെന്നും ഉമ്മാ­സിന്റെ പേരില്‍ ഇവര്‍ നട­ത്തുന്ന യാതൊരു കാര്യ­ത്തിനും സംഘ­ടന ഉത്ത­ര­വാ­ദി­യാ­യി­രി­ക്കി­ല്ലെന്നും ഉമ്മാസ് നേതൃത്വം അറി­യി­ച്ചു.

Keywords:  Kasaragod, Singer, Kerala, Ummas, Mappilapatt Association

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia