city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വപ്‌നങ്ങൾ പങ്കുവെച്ചും വിമർശിച്ചും തൃക്കരിപ്പൂരിലെ മുന്നണി സ്ഥാനാർഥികൾ ഒരു വേദിയിൽ

കാസർകോട്: (www.kasargodvartha.com 02.04.2021) വികസന സ്വപ്‌നങ്ങൾ പങ്ക് വെച്ചും വിമർശനങ്ങൾ ഉന്നയിച്ചും തൃക്കരിപ്പൂർ മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ ഒരു വേദിയിലെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എം പി.ജോസഫ്, എല്‍ഡിഎഫിലെ എം രാജഗോപാലന്‍, എന്‍ഡിഎയിലെ ടി വി ഷിബിന്‍ എന്നിവരാണ് കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭയില്‍ അതിഥികളായെത്തിയത്.                                                                                  

സ്വപ്‌നങ്ങൾ പങ്കുവെച്ചും വിമർശിച്ചും തൃക്കരിപ്പൂരിലെ മുന്നണി സ്ഥാനാർഥികൾ ഒരു വേദിയിൽ

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസനം കൊണ്ടുവന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംഎൽഎയുമായ എം രാജഗോപാലന്‍ അവകാശപ്പെട്ടു. മണ്ഡലത്തിലെ വിവിധ വികസന  പദ്ധതികള്‍ പല ഘട്ടങ്ങളിലാണ്. 759.08 കോടി രൂപയുടെ പൊതുമരാമത്തു റോഡുകള്‍ നിര്‍മിച്ചു. കാങ്കോല്‍-ചീമേനി, വരക്കാട്-പറമ്പ, കാലിക്കടവ്-ചന്തേര, ഒളവറ, ചീമേനി, കുന്നുംകൈ തുടങ്ങി 18 റോഡുകള്‍ പൂര്‍ത്തീകരിച്ചു. മാവിലാ കടപ്പുറം അവിത്തല തീരദേശ ഹൈവേ 288 കോടി, നീലേശ്വരം രാജാ റോഡ് വികസനത്തിന് 24 കോടി, എടച്ചാക്കൈ നടക്കാവ് റോഡിന് 3.7കോടി, തൃക്കരിപ്പൂര്‍-വെള്ളാപ്പ് റോഡിന് രണ്ടു കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായും രാജഗോപാലന്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ 37.71കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍ ഇതിനോടകം തുടങ്ങി. കോട്ടപ്പുറം പാലം, പടന്ന തോട്ടുകര, തൃക്കരിപ്പൂര്‍ കണ്ണംകൈ പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. പെരുമ്പട്ടയടക്കം ഏഴു പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഉദുനൂരില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം പൂര്‍ത്തീകരിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന് 90.08കോടി രൂപ ചിലവഴിച്ചു. കൂടാതെ ജലസംരക്ഷണത്തിന് 76.49കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായും രാജഗോപാലന്‍ ചൂണ്ടിക്കാട്ടി. മത്സ്യബന്ധനമേഖലയില്‍ 41.16 കോടി രൂപയും ചിലവഴിച്ചതായും പറഞ്ഞു. 


നാലര പതിറ്റാണ്ടുകാലം ഇടതു മുന്നണി കുത്തകയാക്കിവച്ചിരിക്കുന്ന തൃക്കരിപ്പൂരില്‍ വികസന മുരടിപ്പാണ് കാണാനാകുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം പി.ജോസഫ് ആരോപിച്ചു. മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്. ജോലി നഷ്ടമായി മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഒരു തൊഴില്‍ സംരംഭം പോലും തുടങ്ങാനാകാത്തത് പരാജയമാണ് കാണിക്കുന്നത്. മണ്ഡലത്തില്‍ ടൂറിസം സാധ്യതകള്‍ അനന്തമാണ്. എന്നാല്‍ എംഎല്‍എയ്ക്ക് ഒന്നും ചെയ്യാനായിട്ടില്ലെന്നതും വ്യക്തമാണ്. മണ്ഡലത്തിലെ നാലു ശതമാനം റോഡുകള്‍ മാത്രമാണ് ടാറിംഗ് നടത്തിയിട്ടുള്ളതെന്ന് എംഎല്‍എ തന്നെ പറയുന്നു. ഇത് വികസന മുരടിപ്പിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത് ജോസഫ് പറഞ്ഞു. താലൂക്ക് ആശുപത്രിയിലാകട്ടെ ഒരു  ഗൈനക്കോളജിസ്റ്റിനെ പോലും നിയമിക്കാനാവാത്തത് പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മണ്ഡലത്തില്‍ വികസനമെത്തിച്ചെന്നു പറയുന്നത് വെറും പൊള്ളവാക്കാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ടിവി ഷിബിന്‍ കുറ്റപ്പെടുത്തി. 2006 ചീമേനി ഐ ടി പാര്‍കിനിട്ട തറക്കല്ല് ഇന്നും അതേപടി കിടക്കുകയാണെന്ന് കുറ്റപ്പെടുത്തി. രണ്ട് മുഖ്യമന്ത്രിമാരെ കേരളത്തിനു സംഭാവന ചെയ്ത മണ്ഡലമാണ്. എന്നിട്ടും ഒരു വികസനവും ഇവിടെയുണ്ടായിട്ടില്ല. കോളനികളിലെ കുടിവെള്ള സംവിധാനം താറുമാറായിരിക്കുകയാണ്. പലയിടങ്ങളിലും തുള്ളി വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണെന്നും കുറ്റപ്പെടുത്തി. ഏറെ കൊട്ടിഘോഷിട്ട ചീമേനി-കാക്കടവ് കുടിവെള്ള പദ്ധതി കടലാസിൻ മാത്രമാണ്. നീലേശ്വരം ബസ് സ്റ്റാൻഡ് ഉള്‍പെടെ നൂറുകൂട്ടം പ്രശ്‌നങ്ങളാണ് മണ്ഡലം നേരിടുന്നത്. കാര്‍ഷിക, ആരോഗ്യമേഖലകളിലെല്ലാം വികസന മുരടിപ്പാണെന്നും ഷിബിന്‍ പറഞ്ഞു.


Keywords: Kasaragod, Kerala, News, Candidate, Trikaripur, constituency, LDF, UDF, BJP, M.P Joseph, M. Rajagopalan, T.V Shibin, Three major candidates from Thrikkarippur constituency shares their dreams face to face

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia