city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Car Accident | കാസർകോട് ഹൊസങ്കടിയിൽ കാറപകടം; മൂന്ന് മരണം

Car accident in Hosangadi, Kasaragod, three deaths
Photo: Arranged
● വാമഞ്ചേരിലെ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം.
● കാറിൽ ഉണ്ടായിരുന്ന മൂന്നുപേർ തൽക്ഷണം മരിച്ചു.
● അമിതവേഗതയാണ് അപകടകാരണം.
● ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
● കാർ പൂർണ്ണമായും തകർന്നു.

കാസർകോട്: (KasargodVartha) ഹൊസങ്കടി വാമഞ്ചൂരിൽ കാറപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരാണ് തൽക്ഷണം മരിച്ചത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. പൈവളികെ ബായിക്കട്ടയിലെ ജനാർധന (58), മകൻ അരുൺ (28), ബന്ധുവായ കൃഷ്ണ കുമാർ (23) എന്നിവരാണ് മരിച്ചത്. കാർ പൂർണമായും തകർന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രത്തൻ എന്നയാളെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെഎൽ 14 വി 1742 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗതയും ഡ്രൈവർ ഡിവൈഡർ കാണാത്തതുമാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ ദേശീയപാത നിർമ്മാണത്തിലെ അപാകതയും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹൊസങ്കടി വാമഞ്ചേരിലെ എക്സൈസ് ചെക്ക് പോസ്റ്റിന് മുൻപിലാണ് അപകടം നടന്നത്..

സമീപവാസികളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ പ്രദേശത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Updated

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക

Three people died in a car accident at Vamanchoor near Uppala Gate, Hosangadi, Kasaragod. The accident occurred due to overspeeding. One person was seriously injured and taken to Manglore Hospital.

#CarAccident, #Hosangadi, #Kasaragod, #RoadSafety, #AccidentNews, #KeralaNews

 

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia