കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മൂന്നു തവണ റോഡില്‍ കറങ്ങി ഓട്ടോറിക്ഷയിലിടിച്ചു; ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്
Dec 11, 2019, 13:26 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2019) കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിക്കാതിരിന്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മൂന്നു തവണ റോഡില്‍ കറങ്ങി ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്.
കാസര്‍കോട് ഭാഗത്തു നിന്നും ഉദുമ ബേവൂരിയിലെ താജ്‌ഹോട്ടലിലേക്ക് പോകുകയായിരുന്ന രണ്ടു യുവതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് മേല്‍പ്പറമ്പ് ഭാഗത്തേക്ക് തന്നെ പോകുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടം വരുത്തിയത്. പരിക്കേറ്റ ഒരു യുവതിയെ കാസര്‍കോട് കിംസ് ആശുപത്രിയിലും ഓട്ടോഡ്രൈവറെയും മറ്റൊരു യുവതിയെയും കാര്‍ ഡ്രൈവറെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ യുവതിയെ കിംസ് ആശുപത്രിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകും.
മേല്‍പ്പറമ്പ് ഭാഗത്തു നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടി ബസില്‍ ഇടിക്കാതിരിക്കാനാണ് കാര്‍ ബ്രേകക്കിട്ടത്. പിന്നാലെ വരുകയായിരുന്നു ഓട്ടേറിക്ഷ. പരിക്കേറ്റ ഓട്ടേറിക്ഷ ഡ്രൈവര്‍ ഉദുമ സ്വദേശിയായാണെന്നാണ് വിവരം, കാര്‍ ഡ്രൈവര്‍ ചെമ്മനാട് സ്വദേശിയാണ്. അദ്ദേഹത്തിന്റെ കാറിലുണ്ടായിരുന്ന 12 വയസുള്ള പെണ്‍കുട്ടിക്ക് നിസാര പരിക്കേറ്റു. ഇവരുടെയൊന്നും പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടു യുവതികളും താജ്‌ഹോട്ടലിലെ ജീവനക്കാരാണ്. ഇവര്‍ നേപ്പാളികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Accident, Injured, Car, KSRTC-bus, Three injured in Kasargod accident