Accident | ഒരേസമയം 3 കാറുകൾ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരുക്ക്
പൊലീസ് കേസെടുത്തു
മുളിയാർ: (KasaragodVartha) ഒരേസമയം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരുക്കേറ്റു. ചെർക്കള-ജാൽസൂർ സംസ്ഥാനപാതയിലെ കോട്ടൂരിൽ ശനിയാഴ്ച വൈകിട്ട് 6.15 മണിയോടെയായിരുന്നു അപകടം. മടിക്കേരി ബാഗമണ്ഡല സ്വദേശികൾ സഞ്ചരിച്ച കാർ മുള്ളേരിയ ഭാഗത്ത് നിന്ന് വരുന്നതിനിടെ,
നിയന്ത്രണം വിട്ട് ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
ഈ കാർ മടിക്കേരിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു കാർ കൂടി ഇടിച്ചുകയറി. കെഎ 02 എംഎച് 0178 നമ്പർ കാറിൽ സഞ്ചരിച്ചിരുന്ന ഹംസ, ഭാര്യ ഫസീല, മക്കളായ അഫ്ഫ ഫാത്വിമ, സഹ മറിയം, ഉമ്മുഹാനി എന്നിവർക്കാണ് പരുക്കേറ്റത്.
ഒരു കുട്ടിയെ മംഗ്ളൂറിലെ ആശുപതിയിലേക്ക് മാറ്റി. മറ്റുള്ളവർ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഹംസയുടെ ബന്ധുവിന്റെ പരാതിയിൽ കെ എൽ 38 സി 0003 കാർ ഓടിച്ചയാൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു.
#kottuaccident #keralaaccident #caraccident #roadsafety #injury