കാസര്‍കോട്: താലൂക്ക് ഓഫീസില്‍ നിന്ന് മോഷ്ടിച്ച ഫയലുമായി മൂന്നുപേരെ കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കല്ലടക്കുറ്റി അരിയില്‍ ഹൗസിലെ മുഹമ്മദ് ഷാഫി(37), കൊളത്തൂര്‍ തൊട്ടിയിലെ കെ.ടി. ബാലകൃഷ്ണന്‍(29), കുണ്ടംകുഴി മരുതടുക്കം ചേടിക്കുണ്ടിലെ മുഹമ്മദ് റഫീഖ്(24) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് ജൂണ്‍ അഞ്ചിന് കാസര്‍കോട് താലൂക്ക് ഓഫീസിലെ ലാന്റ് അസൈന്‍മെന്റ് ക്ലാര്‍ക്ക് കെ.ശശികലയുടെ മേശപ്പുറത്തുനിന്ന് മോഷിടിച്ച ഒരു ഫയല്‍ കണ്ടെത്തി. ഫയല്‍ മോഷണം സംബന്ധിച്ച് ശശികല ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ ബാലകൃഷ്ണന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുന്നയാളാണ്. മൂന്നു
 |
Balakrishnan |
 |
Rafeeq |
വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ആദിവാസികളുടെ പേരില്‍ ജില്ലയില്‍ ഏക്കര്‍ കണക്കിന് ഭൂമി തട്ടിപ്പ് നടക്കുന്നതിനിടെയാണ് താലൂക്ക് ഓഫീസില്‍ നിന്ന് ഭൂമി സംബന്ധമായ ഫയലുകള്‍ മോഷണം പോയത്. ഇനിയൊരു ഫയല്‍ കൂടി കണ്ടെത്താനുണ്ട്. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.
Keywords:
Taluk office, File robbery, Case, Three arrest, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
 |
Shafi |