ടവറില്‍ നിന്ന് കേബിള്‍ കവര്‍ന്ന മൂന്നംഗ സംഘം അറസ്റ്റില്‍
Jul 2, 2013, 12:29 IST
കുമ്പള: മൊബൈല്‍ ഫോണ്‍ ടവറില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന കേബിളുകള്‍ മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കേരടുക്കയിലെ അബ്ദുല്‍ ഖാദര്‍ (28), ഭരതന്‍ എന്ന കുട്ടന്‍ (27), മുഹമ്മദ് മസൂദ് (28) എന്നിവരെയാണ് അഡീഷണല്‍ എസ്.ഐ എം.പി സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ അനന്തപുരത്തുള്ള എയര്‍ടെല്‍ മൊബൈല്‍ കമ്പനിയുടെ ടവറിലെ കേബിളുകളാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. കേബിളുകള്‍ മുറിക്കാന്‍ തുടങ്ങിയതോടെ കമ്പനിയുടെ എറണാകുളത്തെ ഓഫീസില്‍ അലാറാം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വിവരം കുമ്പള പോലീസിനെ അറിയിച്ചു.
പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മൂന്നു പേരും ഓടി മറയുകയും അതിനിടെ ഒരാളെ പോലീസിന് പിടികിട്ടുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും.

Keywords: Arrest, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.