city-gold-ad-for-blogger

മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പ്രത്യേക അന്വേഷണ സംഘം ചെറുവത്തൂരിലെത്തും

മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പ്രത്യേക അന്വേഷണ സംഘം ചെറുവത്തൂരിലെത്തും
ചെറുവത്തൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊബൈല്‍ ഫോണിലേക്ക് ഭീഷണി സന്ദേശയമച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം ചെറുവത്തൂരിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് ചെറുവത്തൂര്‍ കാടാങ്കോടിനടുത്ത കാവിന്‍ചിറ സ്വദേശി അജീഷിനെ (26) ചന്തേര പോലീസ് അറസ്റ്റു ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഫോണിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ട് നിരന്തരമായി വന്ന എസ്.എം.എസുകളെകുറിച്ച് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ അജീഷിന്റെ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നതെന്ന് മനസിലായിരുന്നു.

ഭീഷണിയുടെ പശ്ചാത്തലം പോലീസ് അന്വേഷിച്ചുവരികയാണ്. ഇതിന് മുമ്പ് നടന്ന നിരവധി കൊലപാതകങ്ങളിലും കവര്‍ച്ചാകേസുകളിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഞാണങ്കൈയിലെ ഉപയോഗശൂന്യമായ കിണറില്‍ മുമ്പ് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണിയുമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടികൂടാത്തതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിരുന്നു.

Keywords:  Threatening message, CM, Case, Cheruvathur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia