പറമ്പിലൂടെ മണല്‍കടത്തുന്നതിനെ എതിര്‍ത്തതിന് വീട് കത്തിച്ചു കളയുമെന്ന് ഭീഷണി; പരാതിയുമായി വീട്ടമ്മ പോലീസില്‍
Jul 9, 2017, 16:10 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.07.2017) പറമ്പിലൂടെ മണല്‍കടത്തുന്നതിനെ എതിര്‍ത്തതിന് വീട് കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി വീട്ടമ്മ പോലീസിലെത്തി. ഉപ്പള കടപ്പുറത്തെ വീട്ടമ്മയാണ് പരാതിയുമായി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിയത്. പറമ്പിലൂടെ മണല്‍ കടത്തുന്നതിനെ എതിര്‍ത്തതിന് മണല്‍ കടത്തു സംഘം വീട് കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടിത്തിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
ഈ ഭാഗങ്ങളില്‍ മണല്‍ കടത്ത് രൂക്ഷമായിട്ടുണ്ട്. പകല്‍ ചെറിയ ചാക്കുകെട്ടുകളില്‍ മണല്‍ നിറച്ചുവെക്കുകയും രാത്രി കടത്തുകയുമാണ് ചെയ്യുന്നത്.
ഈ ഭാഗങ്ങളില്‍ മണല്‍ കടത്ത് രൂക്ഷമായിട്ടുണ്ട്. പകല്‍ ചെറിയ ചാക്കുകെട്ടുകളില്‍ മണല്‍ നിറച്ചുവെക്കുകയും രാത്രി കടത്തുകയുമാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Manjeshwaram, news, Threatening, complaint, Police, Threatening; house wife lodges complaint
Keywords: Kasaragod, Kerala, Manjeshwaram, news, Threatening, complaint, Police, Threatening; house wife lodges complaint