യുവതിയുടെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി 3 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
Dec 21, 2016, 11:07 IST
ബേഡകം: (www.kasargodvartha.com 21/12/2016) യുവതിയുടെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഉണ്ണികൃഷ്ണന്‍, അഷ്‌റഫ് എന്നിവരെയാണ് ബേഡകം എസ്.ഐ എം. മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നവംബര്‍ 29ന് രണ്ടു പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ഫോണിലും വാട്‌സ്ആപ്പിലും ഭീഷണി പതിവായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘം വീട്ടിലെത്തിയ കാര്‍ പോലീസ് അന്വേഷിച്ചുവരുന്നു.
യുവതി ജോലി ചെയ്യുന്ന സ്ഥലത്തെ വിവരങ്ങള്‍ ശേഖരിച്ച് കഥ മെനഞ്ഞുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Keywords: Kasaragod, Kerala, internet, Threatening, complaint, House-wife, Police, arrest, Threatening case: 2 arrested.