നവവധുവിനെ ഫോണില്‍ വിളിച്ച് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; പോലീസ് കേസെടുത്തു
May 5, 2019, 10:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.05.2019) നവവധുവിനെ ഫോണില്‍ വിളിച്ച് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രാവണേശ്വരം കുന്നുപാറയിലെ 22 കാരിയുടെ പരാതിയിലാണ് അജ്ഞാതനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ 29 മുതല്‍ ഏപ്രില്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വിവിധ നമ്പറുകളില്‍ നിന്ന് വിളിച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്.
യുവതിയുടെ സുഹൃത്ത് അയച്ചുകൊടുത്ത രണ്ട് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. ആറുമാസം മുമ്പാണ് യുവതി വിവാഹിതയായത്. യുവതിയെ വിളിച്ച മൂന്ന് നമ്പറുകള്‍ ഇപ്പോള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. പോലീ സ് സൈബര്‍സെല്‍ മുഖേന അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Kanhangad, Threatening, Threatening against Woman; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Kanhangad, Threatening, Threatening against Woman; Police case registered
< !- START disable copy paste -->