കള്ളടാക്‌സികളെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍ക്ക് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
Feb 24, 2018, 11:02 IST
രാജപുരം: (www.kasargodvartha.com 24.02.2018) കള്ളടാക്‌സികളെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വധഭീഷണി. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണി സ്രായിപ്പള്ളിയാണ് രാജപുരം പോലീസില്‍ പരാതി നല്‍കിയത്. മലയോരത്ത് സര്‍വീസ് നടത്തുന്ന കള്ള ടാക്‌സികള്‍ക്കെതിരെ പോലീസിലും ആര്‍ടിഒ അധികൃതര്‍ക്കും വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് പാലങ്കല്ല് സ്വദേശി വധഭീഷണി മുഴക്കിയെന്നാണ് ജോണിയുടെ പരാതി.
കഴിഞ്ഞദിവസം നിയമാനുസൃതമായി ടാക്‌സി പെര്‍മിറ്റെടുത്ത് സര്‍വീസ് നടത്തുകയായിരുന്ന മൂന്ന് ടാക്‌സികള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജോണിക്കു നേരെ വധഭീഷണിയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂണിയന്‍ അംഗങ്ങള്‍ രാജപുരത്ത് പ്രതിഷേധപ്രകടനവും യോഗവും നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Kerala, News, Police, Threatening, Investigation, complaint,Threatening against taxi driver; police investigation started. < !- START disable copy paste -->
Representational Image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Kerala, News, Police, Threatening, Investigation, complaint,Threatening against taxi driver; police investigation started.