വനിതാ സ്ഥാനാര്‍ത്ഥിയെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി
Oct 27, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/10/2015) വനിതാ സ്ഥാനാത്ഥിയെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതായി പരാതി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാംവാര്‍ഡ് മെമ്പറും അഞ്ചാം വാര്‍ഡിലെ ഡിഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.ഡി നാരായണിയെയാണ് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം തയ്യേനിക്കടുത്ത വായ്ക്കാനം പ്രദേശത്ത് ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടെ ഒരു സംഘം നാരായണിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ജാതിപ്പേര് വിളിക്കുകയും കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ജോസ് വെള്ളിക്കര, ഷിജു വെള്ളിക്കര, കുഞ്ഞൂഞ്ഞമ്മ, അബ്രഹാം മണിമല, മല്‍ക്കീസ് ജോയി, സാബു എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
Keywords : Kanhangad, Candidates-2015, Election-2015, Kasaragod, Complaint.