city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ബ്രാഞ്ച് സെക്ര­ട്ട­റി­ക്കെ­തി­രെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്ത­കര്‍ക്കെ­തിരെ നട­പ­ടി­യെ­ടു­ക്ക­ണം'

'ബ്രാഞ്ച് സെക്ര­ട്ട­റി­ക്കെ­തി­രെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്ത­കര്‍ക്കെ­തിരെ നട­പ­ടി­യെ­ടു­ക്ക­ണം'
കുറ്റി­ക്കോല്‍: ബ്രാഞ്ച് സെക്ര­ട്ട­റി­യെ വീട്ടില്‍ കയറി ഭീഷ­ണി­പ്പെ­ടു­ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്ത­കര്‍ക്കെ­തിരെ കര്‍ശന നട­പ­ടി­യെ­ടു­ക്ക­ണ­മെന്ന് സിപി­എം ബേഡകം ഏരിയാ കമ്മിറ്റി ആവ­ശ­്യ­പ്പെ­ട്ടു. ഭര്‍ത്താ­വി­ന്റെയും പ്രായ­പൂര്‍ത്തി­യാ­കാത്ത രണ്ട് പെണ്‍മ­ക്ക­ളു­ടെയും മുമ്പില്‍ വെച്ച് ജാതി­പ്പേര് വിളിച്ച് ആക്ഷേ­പി­ക്കു­കയും കുടും­ബത്തെ ജീവി­ക്കാ­ന­നു­വ­ദി­ക്കി­ല്ലെന്നും മറ്റും ഭീഷ­ണി­പ്പെ­ടു­ത്തുകയും കേട്ടാ­ല­റ­യ്ക്കുന്ന ഭാഷ­യില്‍ അസ­ഭ്യം പറ­യു­കയും ചെയ്തത് സംബ­ന്ധിച്ച് ബേഡകം പൊലീ­സില്‍ പരാതി നല്‍കി­യെ­ങ്കിലും യാതൊ­രു­വിധ നട­പ­ടി­യെ­ടു­ക്കാനും പൊലീസ് തയ്യാ­റാ­യി­ട്ടി­ല്ല.

സിപിഎം പതാക നശി­പ്പി­ച്ച­തി­നെ­തിരെ പൊലീ­സില്‍ പരാതി നല്‍കി­യ­തി­നാണ് ബന്ത­ടുക്ക മലാ­ങ്കുണ്ട് ബ്രാഞ്ച് സെക്ര­ട്ടറിയും ഡിവൈ­എ­ഫ്‌ഐ ബന്ത­ടുക്ക മേഖലാ വൈസ് പ്രസി­ഡന്റു­മായ സി ആര്‍ ഉഷയെ കൊടു­വാ­ളു­മായി വീട്ടില്‍ കയറിയും വഴി­യില്‍ വെച്ചും കോണ്‍ഗ്രസ് പ്രവര്‍­ത്ത­കര്‍ ഭീഷ­ണി­പ്പെ­ടു­ത്തി­യ­ത്. ഇതു­സം­ബ­ന്ധിച്ച് മൂന്ന് പരാ­തി­കള്‍ ബേഡകം പൊലീ­സില്‍ നല്‍കി­യെങ്കിലും ഇതു­വ­രെ­യായി ഒരു നട­പ­ടിയും പൊലീസ് സ്വീ­ക­രി­ച്ചി­ട്ടി­ല്ല.

പതാക നശി­പ്പി­ച്ചതിനെ­ക്കു­റിച്ച് പൊലീ­സില്‍ പരാതി പിന്‍വ­ലി­ക്ക­ണ­മെ­ന്ന് പറ­ഞ്ഞാണ് ആദ്യം ഭീഷ­ണി­പ്പെ­ടു­ത്തി­യ­ത്. ഭീഷ­ണി­പ്പെ­ടു­ത്തി­യ­തി­നെ­ക്കു­റിച്ച് വീണ്ടും പരാതി നല്‍കി­യ­പ്പോള്‍ ശനി­യാഴ്ച രാത്രി പത്ത് മണി­യോ­ടെ­യാണ് കൊടു­വാ­ളു­മായി വീട്ടില്‍ കയറി വധ­ഭീ­ഷണി മുഴക്കുക­യാ­യി­രു­ന്നു. കേട്ടാ­ല­റ­യ്ക്കുന്ന ഭാഷ­യില്‍ അസ­ഭ്യം പറ­യു­കയും ചെയ്തു. അതേ­സ­മ­യത്ത് ബേഡകം പൊലീ­സില്‍ സ്റ്റേഷ­നില്‍ വിളി­ച്ച­തി­നാല്‍ അസ­ഭ്യം പറ­യു­ന്നതും ഭീഷ­ണി­പ്പെ­ടു­ത്തു­ന്നതും ഉള്‍പ്പെടെ പൊലീസ് സ്റ്റേഷ­നില്‍ നേരിട്ട് കേട്ടി­രു­ന്നു. രാത്രി 11.30ഓടെ എഎ­സ്‌­ഐ­യുടെ നേതൃ­ത­്വ­ത്തില്‍ പൊലീസ് വീട്ടി­ലെത്തിയിരു­ന്നു. സംഭ­വ­ത്തെ­ക്കു­റിച്ച് അനേ­്വ­ഷി­ക്കുന്ന­തിന് പകരം പ്രതി­ക­ളുടെ തോളില്‍തട്ടി അഭി­ന­ന്ദി­ക്കുന്ന നില­യി­ലാണ് പൊലീസ് പെരു­മാ­റി­യ­ത്.

വീട്ടില്‍ അതി­ക്ര­മിച്ച് കയറി വനി­ത­യെന്ന പരി­ഗ­ണന പോലു­മി­ല്ലാതെ വധ­ഭീ­ഷണി മുഴ­ക്കു­കയും പെണ്‍മ­ക്ക­ളുടെ മുന്നില്‍ വെച്ച് കേട്ടാ­ല­റ­യ്ക്കുന്ന ഭാഷ­യില്‍ അസ­ഭ്യം പറ­യു­കയും ചെയ്ത പ്രതി­കള്‍ക്കെ­തിരെ കര്‍ശ­ന­മായ നട­പടി സ്വീ­ക­രി­ക്ക­ണ­മെന്ന് ഏരിയാ കമ്മിറ്റി ആവ­ശ­്യ­പ്പെ­ട്ടു.

ഡിവൈ­എ­ഫ്‌ഐ ബേഡകം ബ്ലോക്ക് ക­മ്മിറ്റി

കുറ്റി­ക്കോല്‍: ബ്രാഞ്ച് സെക്ര­ട്ട­റി­യായ വനി­തയെ വീട്ടില്‍ അതി­ക്ര­മിച്ചുകയറി ഭീഷ­ണി­പ്പെ­ടു­ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്ത­കര്‍ക്കെ­തിരെ കര്‍ശന നട­പ­ടി­യെ­ടു­ക്ക­ണ­മെന്ന് ഡിവൈ­എ­ഫ്‌ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ആവ­ശ­്യ­പ്പെ­ട്ടു. ജാതി­പ്പേര് വിളിച്ച് ആക്ഷേ­പി­ക്കു­കയും കുടും­ബത്തെ ജീവി­ക്കാ­ന­നു­വ­ദി­ക്കി­ല്ലെന്നും മറ്റും ഭീഷ­ണി­പ്പെ­ടു­ത്തുകയും കേട്ടാ­ല­റ­യ്ക്കുന്ന ഭാഷ­യില്‍ അസ­ഭ്യം പറ­യു­കയും ചെയ്തത് സംബ­ന്ധിച്ച് ബേഡകം പൊലീ­സില്‍ മൂന്ന് പരാ­തി­കള്‍ നല്‍കി­യെ­ങ്കിലും കുറ്റി­വാ­ളി­കളെ രക്ഷി­ക്കാ­നാ­വ­ശ­്യ­മായ നട­പ­ടി­ക­ളാണ് പൊലീസ് സ്വീ­ക­രി­ക്കു­ന്ന­ത്.

മലാ­ങ്കുണ്ട് ബ്രാഞ്ച് സെക്ര­ട്ടറിയും ഡിവൈ­എ­ഫ്‌ഐ ബന്ത­ടുക്ക മേഖലാ വൈസ് പ്രസി­ഡന്റു­മായ സി ആര്‍ ഉഷയെ കൊടു­വാ­ളു­മായി വീട്ടില്‍ കയറിയും വഴി­യില്‍ വെച്ചും നിര­വധി തവണ ഭീഷ­ണി­പ്പെ­ടു­ത്തി. സംഭ­വ­ത്തില്‍ ഉള്‍പ്പെട്ട പ്രതി­കള്‍ കണ്‍മു­ന്നി­ലു­ണ്ടാ­യിട്ടും അവരെ വിളിച്ച് കാര­്യ­മ­നേ­്വ­ഷി­ക്കാന്‍ പോലും പൊലീസ് തയ്യാ­റാ­യി­ട്ടി­ല്ല. കുറ്റ­വാ­ളി­കളെ അഭി­ന­ന്ദി­ക്കുന്ന നില­യി­ലാണ് പൊലീസ് പെരു­മാ­റു­ന്ന­ത്.

പെന്‍ഷന്‍ പ്രായം വര്‍ധ­ന­വി­നെ­തിരെ മാര്‍ച്ച് 21ന് ഡിവൈ­എ­ഫ്‌ഐ നട­ത്തിയ കല­ക്ട­റേറ്റ് മാര്‍ച്ചി­ന് നേരെ പൊലീസ് നട­ത്തിയ അതി­ക്ര­മ­ത്തില്‍ ഗുരു­ത­ര­മായി പരി­ക്കേറ്റതിനെ തുടര്‍ന്ന് പത്ത് ദിവ­സ­ത്തോളം മംഗ­ലാ­പു­ര­ത്തെയും കാസ­കോ­ട്ടെയും സ്വ­കാ­ര­്യാ­ശു­പ­ത്രി­യില്‍ ചികി­ത്സ­യി­ലാ­യി­രുന്നു ഉഷ. പൊലീസ് ബുട്ടിട്ട കാലു­കൊണ്ട് വയ­റ്റത്ത് ചവി­ട്ടു­ക­യാ­യി­രു­ന്നു. അതിന്റെ ചികിത്സ ഇപ്പോഴും തുട­രു­ക­യാ­ണ്. അതി­നി­ട­യി­ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്ത­ക­രുടെ അതി­ക്ര­മം. പ്രതി­കള്‍ക്കെ­തിരെ കര്‍ശന നട­പ­ടി­യെ­ടു­ക്ക­ണ­മെന്ന് ബ്ലോക്ക് കമ്മിറ്റി ആവ­ശ­്യ­പ്പെ­ട്ടു.

Keywords: Kasaragod, Kuttikol, CPI, CPM, Congress, Police, DYFI.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia