 |
Javid |
കാസര്‍കോട്: മീപ്പുഗിരി ജെ.പി കോളനിക്ക് സമീപം ഫുട്ബോള്‍ കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ഓമ്നി വാനിലെത്തിയ സംഘം നടത്തിയ മിന്നലാക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ബൈക്ക് തകര്‍ത്തു, മറ്റ് രണ്ട് പേര്‍ക്ക്
മര്‍ദ്ദനമേറ്റു.
മീപ്പുഗിരിയിലെ പള്ളം അബ്ദുര്‍ റഹമാന്റെ മകന് എന്‍.ആര് ജാവിദി(20)നാണ് കുത്തേറ്റത്. ഹാഷിം പടിഞ്ഞാറിന്റെ മകനും ചട്ടഞ്ചാല്‍ എം.ഐ.സി കോളജിലെ വിദ്യാര്‍ത്ഥിയുമായ മാസിന് (19), കുഞ്ഞാലിയുടെ മകന് മജീദ്(19) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പേട്ടു.
 |
Majeed |
പരിക്കേറ്റ മൂവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ജെ. 6432 നമ്പര്‍ പള്‍സര്‍ ബെക്ക് അക്രമി സംഘം അടിച്ചുതകര്‍ത്തു.
 |
Mazin |
വൈകീട്ട് അഞ്ചരമണിയോടെയാണ് ഫുട്ബോള്‍ കളിക്കാന്‍ ഗ്രൗണ്ടിലേക്ക് പുറപ്പെടുകയായിരുന്ന പത്തോളം യുവാക്കള്‍ക്കു നേരെയാണ് അക്രമം നടത്തിയത്. ചാര നിറത്തിലുള്ള കെ.എല്‍ 14 എച്ച് 1506 നമ്പര്‍ ഓമ്നി വാനിലാണ് അക്രമിസംഘം എത്തിയത്. കത്തി, ഇരുമ്പുവടി, തുടങ്ങിയ മാരകായുധങ്ങളുമായാണ് ജ്യോതിഷ്, കാളിയങ്കോട് ദീപക് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം തങ്ങളെ അക്രമിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Keywords:
Assault, Kasaragod, Police, Youth, General-hospital, Meepugiri, Injured