Book Release | തോട്ടത്തിൽ മുഹമ്മദലിയുടെ ‘വെന്റിലേറ്റർ’ നല്ലൊരു തിരക്കഥയ്ക്ക് അവസരം നൽകുന്ന രചനയെന്ന് പി വി കെ പനയാൽ
നിഷ്കളങ്കമായ പ്രതിപാദന രീതിയും ലളിതമായ പദവിന്യാസവുമാണ് നോവൽ എളുപ്പം വായിച്ചു പോകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. വത്സൻ പിലിക്കോട്
കാസർകോട്: (KasaragodVartha) പേജുകൾ തോറും വാക്കുകൾ കൊണ്ട് ദൃശ്യങ്ങൾ നെയ്യുന്ന ഒരു തരം സിനിമാറ്റിക് രീതിയാണ് ഗ്രന്ഥകാരൻ 'വെന്റിലേറ്റർ' നോവലിൽ അവലംഭിച്ചിരിക്കുന്നതെന്നും നല്ലൊരു തിരക്കഥക്ക് ഇതിൽ അവസരമുണ്ടെന്നും ഗ്രന്ഥലോകം എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ പി വി കെ പനയാൽ പറഞ്ഞു. തോട്ടത്തിൽ മുഹമ്മദലിയുടെ വെന്റിലേറ്റർ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. റഹീം റസാവു പുസ്തകം ഏറ്റു വാങ്ങി.
നിഷ്കളങ്കമായ ഒരു പ്രതിപാദന രീതിയും ലളിതമായ പദവിന്യാസവുമാണ് നോവൽ എളുപ്പം വായിച്ചു പോകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. വത്സൻ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. വനിതാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ സംസ്കൃതി പ്രസിഡന്റ് ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു.
കാസർകോട് റൈറ്റേഴ്‌സ് ഫോറവും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന് കുട്ടിയാനം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അമീർ പള്ളിയാൻ ആമുഖ പ്രഭാഷണം നടത്തി. പി ദാമോദരൻ, സി എൽ ഹമീദ്, അഷ്‌റഫലി ചേരങ്കൈ, പുഷ്പാകരൻ ബെണ്ടിച്ചാൽ, എം എ മുംതാസ്, ടി എ ഷാഫി, ഡോ. നാസിഹ് അഹമദ്, സംസാരിച്ചു. എ എസ് മുഹമ്മദ്‌കുഞ്ഞി, രവീന്ദ്രൻ പാടി, എ ബെണ്ടിച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു. തോട്ടത്തിൽ മുഹമ്മദലി രചനാനുഭവം പങ്കിട്ടു. സിദ്ദീഖ് പടപ്പിൽ നന്ദി പറഞ്ഞു.