city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പാതക്കരികിലെ 'കയറ്റം'; അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

കാസര്‍കോട്: (www.kasargodvartha.com 18/08/2015) ദേശീയ പാതക്കരികില്‍ ടാറിംഗിന് ശേഷം ഇരുവശത്തും മണ്ണിടാത്തതു മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ കുമ്പള വരെയുള്ള ദേശീയ പാതയിലാണ് അപകടം പതിവായി മാറിയത്.
ചെറിയ വാഹനങ്ങള്‍ റോഡിലേക്ക് കയറ്റാനോ ഇറക്കാനോ സാധിക്കുന്നില്ല.

വാഹനം റോഡില്‍ നിന്നും താഴെ ഇറക്കുമ്പോള്‍ മറിഞ്ഞു വീഴുന്നു. ദിവസവും നിരവധി അപകടങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി റോഡില്‍ നിന്നും താഴെ ഇറക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍ പെടുന്നത്. രോഗികള്‍, സ്ത്രീകള്‍, വികലാംഗര്‍, വൃദ്ധ ജനങ്ങള്‍ തുടങ്ങിയവര്‍ക്ക് റോഡിലെ ഈ 'കയറ്റം' ബസ് കയറാനും ഇറങ്ങാനും പ്രയാസമുണ്ടാക്കുന്നു.

റോഡപകടങ്ങള്‍ കുറക്കുന്നതിനായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നവര്‍ ദേശീയ പാത അധികൃതരുടെ ഈ അനാസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പാതക്കരികില്‍ മണ്ണിട്ട് അപകടം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖേന അധികൃതരോട് ആവശ്യപ്പെട്ടു.

ദേശീയ പാതക്കരികിലെ 'കയറ്റം'; അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

Keywords : Road, Kasaragod, Kumbala, Accident, Bus, Complaint, N.A.Nellikunnu, MLA,This issue also cause of accidents.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia