city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവക്കോളി ഗവ.എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും പ്രവേശനോത്സവവും 4ന്

തിരുവക്കോളി ഗവ.എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും പ്രവേശനോത്സവവും 4ന്
കാസര്‍കോട്: ഉദുമ തിരുവക്കോളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും, പ്രവേശനോത്സവവും ജൂണ്‍ നാലിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാലിന് രാവിലെ 10 ന് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ബാലകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ബാലന്‍ അങ്കക്കളരി അധ്യക്ഷത വഹിക്കും. പുതുതായി സ്‌കൂളില്‍ പ്രവേശനത്തിനെത്തുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് പ്ലാറ്റിനം ജൂബിലി വിളംബര ഘോഷയാത്ര കോട്ടിക്കുളം ഗവ. യു.പി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കും. വൈകിട്ട് മൂന്നുമണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉദുമ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ. കസ്തൂരി അധ്യക്ഷത വഹിക്കും. ജൂണ്‍ 18 മുതല്‍ 22 വരെ വായനാവാരാചരണവും സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തക കലവറ നിറയ്ക്കല്‍, ലൈബ്രറി, റീടിംങ് റൂം ഉദ്ഘാടനവും സംഘടിപ്പിച്ചിട്ടുണ്ട്. അമ്മമാര്‍ക്ക് ലൈബ്രററിയും ഒരുക്കിയിട്ടുണ്ട്. 2013 മാര്‍ച്ച് വരെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കും.

വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കൂടിയായ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കെ. കസ്തൂരി, ഹെഡ്മാസ്റ്റര്‍ ബഷീര്‍ അഹമ്മദ്, പി.ടി.എ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് വിജയകുമാരി, പ്രോഗ്രാം കണ്‍വീനര്‍ കെ.വി സൈജു, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod,Thiruvakkoli Govt L.P school, Press meet, Platinum jubilee celebration

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia