Digital Survey | ഡിജിറ്റൽ സർവേയുടെ മൂന്നാം ഘട്ടം കാസർകോട്ട് ആരംഭിച്ചു
● ജില്ലയിൽ ഇതിനകം 29300 ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയായിട്ടുണ്ട്.
● സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണത്തിന് കൈമാറിയ വില്ലേജ് ഉജാർ ഉളുവാർ ആണ്.
● ചടങ്ങിൽ സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍ പദ്ധതി വിശദീകരിച്ചു.
കാസർകോട്: (KasargodVartha) ജില്ലയിൽ ഡിജിറ്റൽ സർവേയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. പെരുമ്പള വില്ലേജില്‍ ഇ ചന്ദ്രശേഖരൻ എംഎൽഎ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ സർവേയുടെ ലക്ഷ്യം എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ ദർശനം സാക്ഷാത്കരിക്കുകയാണ്. ജില്ലയിൽ ഇതിനകം 29300 ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ 18 ഗ്രാമങ്ങളിലും രണ്ടാം ഘട്ടത്തിൽ 19 ഗ്രാമങ്ങളിലും സർവേ പൂർത്തിയായി അതിരടയാള നിയമ പ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണത്തിന് കൈമാറിയ വില്ലേജ് ഉജാർ ഉളുവാർ ആണ്. ബാക്കി വില്ലേജുകളും ഉടൻ തന്നെ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ചടങ്ങിൽ സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍ പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയം ഭരണജന പ്രതിനിധികളായ ഇബ്രാഹിം മന്‍സൂര്‍ ഗുരുക്കള്‍, കെ. കൃഷ്ണന്‍ പെരുമ്പള ,രേണുക. ടി,മനോജ്കുമാര്‍, ജാനകി, കാസറഗോഡ് തഹസീല്‍ദാര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വ്വേ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.പി ഗംഗാധരന്‍ സ്വാഗതവും സര്‍വെ സൂപ്രണ്ട് കെ.വി പ്രസാദ് നന്ദിയും പറഞ്ഞു.
#DigitalSurvey #Kasaragod #LandRecords #KeralaGovernment #SurveyPhase #SmartServices