city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാദ്യപെരുമയോടെ തകൃതാമൃതം കുളിര്‍മഴയായി

കാഞ്ഞങ്ങാട്:  (www.kasargodvartha.com 07.09.2017) താളമേള വാദ്യ പെരുമയോടെ തകൃതാമൃതം ആസ്വാദകര്‍ക്ക് കുളിര്‍മയായി. കലയുടെ പെരുമ പേറുന്ന കാഞ്ഞങ്ങാടിന് ഇത് പുത്തന്‍ അനുഭവമാകുകയായിരുന്നു. ചെണ്ട സര്‍വ്വവാദ്യ കലാശാലയുടെ ആഭിമുഖ്യത്തില്‍ രാവിലെ വാദ്യഗുരു കലാചാര്യ കാളവീട് കൃഷ്ണന്‍കുട്ടി മാരാരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ തിമിലശ്രീ പുരസ്‌കാരവും ദേശീയ തിമിലയിടച്ചില്‍ മത്സരവുമാണ് കാഞ്ഞങ്ങാടിന് പുതുമയായത്.

ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശങ്കരം മഠം സ്വാമി ബോധചൈതന്യ പരിപാടിക്ക് ദീപം തെളിയിച്ചു. തുടര്‍ന്ന് വാദ്യവൈഖരിയില്‍  പയ്യന്നൂര്‍ കെ വി കൃഷ്ണമണി മാരാരുടെ സോപാനസംഗീതം അരങ്ങേറി. പയ്യന്നൂര്‍ ഭാഗേഷ് ഇടയ്ക്ക കൊട്ടി. കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, നീലേശ്വരം നാരായണമാരാര്‍, കടന്നപ്പളളി രാമചന്ദ്ര മാരാര്‍, നീലേശ്വരം രാധാകൃഷ്ണന്‍ എന്നിവരുടെ കേളിയും, ബിജു മഡിയന്റെ താളത്തില്‍ ചെറുതാഴം പ്രദീപും സംഘടിപ്പിച്ച കൊമ്പുപറ്റ്, കാഞ്ഞങ്ങാട് ശ്രീരാഗ്, വാദ്യാചാര്യ പയ്യന്നൂര്‍ സുധി, സുരേഷ്ബാബു നെല്ലിത്തോട് എന്നിവരുടെ കുഴല്‍പറ്റും അരങ്ങേറി.

ഗുരുവന്ദനത്തിന് മുന്നോടിയായി ഏകാധികശതതമ ശംഖധ്വനിയുടെ അകമ്പടിയില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കൊടിയേറ്റം നടത്തി. ഗുരു സദനം വാസുദേവന്‍, സദനം രാമചന്ദ്രമാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, അരമനവളപ്പില്‍ നാരായണ മാരാര്‍, പുല്ലൂര്‍ ബാലകൃഷ്ണ മാരാര്‍ എന്നിവരെ ആദരിച്ചു. തൃക്കണ്ണാട് അരുണ്‍കുമാറും സംഘവും അവതരിപ്പിച്ച സാക്സഫോണ്‍ കച്ചേരിയും നടന്നു. ഉച്ചകഴിഞ്ഞ് പൂലാപ്പറ്റ രമേശന്‍, ചെര്‍പ്പുളശേരി ഹരിഹരന്‍, തിരുവില്വാമല ഹരി, തുറവൂര്‍ രാകേഷ് കാമത്ത് എന്നിവര്‍ ഒരുക്കുന്ന പഞ്ചവാദ്യം. വൈകിട്ട് തിമിലയിടച്ചില്‍ മത്സരവും, തിമിലശ്രീ പുരസ്‌കാര വിതരണവും നടക്കും.

സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷതയില്‍ ഗുരു സദനം വാസുദേവന്‍ കാളവീട് കൃഷ്ണന്‍കുട്ടിമാരാര്‍ക്ക് പുരസ്‌കാരവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഫലകവും സമര്‍പ്പിക്കും. നഗരസഭാ ചെയര്‍മാന്‍  വി വി രമേശന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം നടക്കും.
വാദ്യപെരുമയോടെ തകൃതാമൃതം കുളിര്‍മഴയായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Thimilasree award and Thimilayidachal competition conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia