മോഷണത്തിന് കുട്ടികളെ ഉപയോഗിച്ചതായി സംശയം
Nov 5, 2012, 14:23 IST
കാസര്‍കോട്: റെയില്വേസ്റ്റേഷന് റോഡിലെ ഗ്രീന്‍ ലാന്റ് എന്റര്‍പ്രൈസസ് മൊത്തവിതരണ സ്ഥാപനത്തില്‍ കവര്ചനടത്തിയത് കുട്ടികളെ ഉപയോഗിച്ചാണെന്ന് സംശയം. പിറകുവശത്തെ ജനാലയുടെ കമ്പി മുറിച്ചുമാറ്റിയത് കഷ്ടിച്ച് ഒരുകുട്ടിക്ക് അകത്ത് കടക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ളതാണ് ഈ സംശയം ജനിപ്പിക്കുന്നത്. കവര്‍ചക്കാര്‍ പുറത്തുനിന്ന് കുട്ടിയെ അകത്തേക്ക് കടത്തിവിട്ടിരിക്കാനാണ് സാധ്യത.
നേരത്തെ പല സ്ഥലത്തും ഇത്തരത്തില്‍ കവര്ചനടന്നിരുന്നു. ചുമര് തുരന്ന് ദ്വാരമുണ്ടാക്കുന്നത് കുട്ടികള്‍ക്ക് അകത്ത് കടക്കാന്‍ പറ്റുന്ന തരത്തിലാണ്. പ്രത്യേക പരിശീലനം ലഭിക്കുന്ന കുട്ടികളാണ് ഇത്തരത്തില്‍ കവര്ചയ്ക്കിറങ്ങുന്നത്. പിടിക്കപ്പെട്ടാല്‍ കുട്ടിയാണെന്ന പരിഗണന കിട്ടുമെന്നതും ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. കുട്ടിമോഷ്ടാക്കള്‍ പെരുകുന്നത് നാട്ടില്‍ ഭീതി വളര്‍ത്തുന്നുണ്ട്.

Related News:
വ്യാപാര സ്ഥാപനത്തില്‍ കവര്‍ച
Keywords: Kasaragod, Theft, Children, Railway Station, Police, Sase, Malayalm News, Kerala Vartha