'കുറച്ച് പണം ആവശ്യമുണ്ട്, അത് എടുക്കുന്നു; പ്ലീസ് ശപിക്കരുത്'
Mar 31, 2013, 16:58 IST
കാസര്‍കോട്: 'കുറച്ച് പണം ആവശ്യമുണ്ട്, അത് എടുക്കുന്നു, ക്ഷമിക്കണം. പ്ലീസ് ശപിക്കരുത്'. മോഷണം നടത്തിയ കടയില്‍ കള്ളന്‍ എഴുതിവെച്ചതാണിത്. കാസര്‍കോട് എം.ജി.റോഡില്‍ പ്രവര്‍ത്തിക്കുന്ന എക്‌സല്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് 30,000 രൂപയും 7,600 രൂപയുടെയും, 4,000 രൂപയുടെയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത് തിരിച്ചു പോകുമ്പോഴാണ് കളളന്റെ ഈ അഭ്യര്‍ത്ഥന.
തെരുവത്ത് കൊറക്കോട് ബിലാല്‍നഗറിലെ മുഹമ്മദ് സൂപ്പിയുടെ കടയാണിത്. കടയുടെ മേല്‍ക്കൂരയിലെ ഓട് നീക്കിയ ശേഷം കഴുക്കോലില്‍ തുണി കെട്ടി അതില്‍ പിടിച്ച് ഞാന്നിറങ്ങിയാണ് കവര്‍ച്ച. മേശവലിപ്പിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതിന്റെ തൊട്ടടുത്ത വാച്ച് കടയില്‍ കവര്‍ച്ചാ ശ്രമവും നടന്നു. ബദിയഡുക്ക സ്വദേശി എം.യൂസഫിന്റെ എക്‌സ്‌പോ വാച്ച് കടയിലായിരുന്നു കവര്‍ച്ചാ ശ്രമം. അവിടെയും മൊബൈല്‍ കടയില്‍ ഇറങ്ങിയതുപോലെതന്നെയാണ് ഇറങ്ങിയത്. എന്നാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
രാവിലെ വ്യാപാരികള്‍ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധിച്ചത്. മൊബൈല്‍ കടയിലെ മേശവലിപ്പിലെ പണം കൈക്കലാക്കിയ ശേഷമാണ് അവിടെ മോഷ്ടാവ് വെള്ള പേപ്പറില്‍ കുറ്റസമ്മതം നടത്തികൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുള്ളത്. 'ഐ ആം വെരി സോറി' എന്ന് ഇംഗ്ലീഷില്‍ എഴുതി അതിനടിയില്‍ വരയിട്ട ശേഷമണ് മലയാളത്തില്‍ മറ്റ് കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. കൈയക്ഷരം നോക്കി മോഷ്ടാവിനെ കുടക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞദിവസം ചക്കരബസാറിലെ മൊബൈല്‍ ഷോപ്പിലും കവര്‍ച്ച നടന്നിരുന്നു. രാത്രി കാലങ്ങളില്‍ പോലീസിന്റെ പട്രോളിംഗും കാവലും തുടരുന്നതിനിടെയാണ് മോഷണം പെരുകുന്നതെന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
തെരുവത്ത് കൊറക്കോട് ബിലാല്‍നഗറിലെ മുഹമ്മദ് സൂപ്പിയുടെ കടയാണിത്. കടയുടെ മേല്‍ക്കൂരയിലെ ഓട് നീക്കിയ ശേഷം കഴുക്കോലില്‍ തുണി കെട്ടി അതില്‍ പിടിച്ച് ഞാന്നിറങ്ങിയാണ് കവര്‍ച്ച. മേശവലിപ്പിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതിന്റെ തൊട്ടടുത്ത വാച്ച് കടയില്‍ കവര്‍ച്ചാ ശ്രമവും നടന്നു. ബദിയഡുക്ക സ്വദേശി എം.യൂസഫിന്റെ എക്‌സ്‌പോ വാച്ച് കടയിലായിരുന്നു കവര്‍ച്ചാ ശ്രമം. അവിടെയും മൊബൈല്‍ കടയില്‍ ഇറങ്ങിയതുപോലെതന്നെയാണ് ഇറങ്ങിയത്. എന്നാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

Keywords: Robbery, Mobile shop, MG road, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.