കുപ്രസിദ്ധ മോഷ്ടാവ് മൊയ്തീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി, 16 കേസുകളില്‍ പ്രതിയായ ഷബീര്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പേടി സ്വപ്നം
May 16, 2018, 13:34 IST
കുമ്പള:(www.kasargodvartha.com 16/05/2018) നാട്ടുകാര്‍ക്കും,വ്യാപാരികള്‍ക്കും നിരന്തരം ഭീഷണിയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊയ്ദീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി. സി ഐ പ്രേമദാസനും, എസ് ഐ ശിവദാസനും സംഘവും പ്രതിയെ പിടിക്കാന്‍ വല വീശുന്നതിനിടയിലാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്.
കുമ്പള,മഞ്ചേശ്വരം,കാസര്‍കോട് പോലീസ് സ്റ്റേഷനുകളില്‍ മോഷണം,പിടിച്ചുപറി,ഭവനഭേദനം,കൊലപാതക ശ്രമം അടക്കം പതിനാറു കേസുകള്‍ നിലവിലുണ്ട്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കാലന്തര്‍ ഷാഫിയെ കുത്തിപ്പരിക്കേല്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണിപ്പോള്‍ കോടതിയില്‍ കീഴടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Court, Accuse, Police, Thief,Thief surrendered in front of court