വീട് കുത്തിത്തുറന്ന മോഷ്ടാവിന് കിട്ടിയത് വെറും 10 രൂപ
Aug 8, 2012, 18:23 IST
അമ്പലത്തറ: പ്രതീക്ഷയോടെ വീടു കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവിന് വെറും പത്തു രൂപ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അമ്പലത്തറ ഗുരുപുരത്തെ ഉണ്ടച്ചിയുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവ് പത്ത് രൂപയുമായി കടന്നു കളഞ്ഞത്. വീട്ടില്‍ തനിച്ച് താമസിക്കുന്ന ഉണ്ടച്ചി രാത്രികാലങ്ങളില്‍ അടുത്ത വീട്ടിലാണ് കിടന്നുറങ്ങാറുള്ളത്.
അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന് കൊണ്ടുപോകാന്‍ പറ്റിയ യാതൊന്നും വീട്ടിനകത്ത് ഉണ്ടായിരുന്നില്ല. വീട്ടിനകം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും അകത്തുവെച്ചിരുന്ന മുഷിഞ്ഞ ഒരു പത്തു രൂപയുടെ നോട്ടെടുത്ത് കള്ളന് സ്ഥലംവിടുകയായിരുന്നു.
അടുത്ത വീട്ടില്‍ ജോലി ചെയ്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ഉണ്ടച്ചിക്ക് ഇ എം എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് മോഷ്ടാവ് കയറിയത്. കാലവര്‍ഷം കനത്തതോടെ അമ്പലത്തറ, ഗുരുപുരം, മൂന്നാംമൈല്‍ തുടങ്ങിയ ഭാഗങ്ങളില്‍ മോഷണം വ്യാപകമായിട്ടുണ്ട്.

Keywords: Robbery, House, Ambalathara, Kasaragod