കവര്‍ച്ചക്കിടയില്‍ വീട്ടില്‍ ഉറങ്ങിപ്പോയ മോഷ്ടാവ് പിടിയില്‍
Jan 31, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2016) കവര്‍ച്ചക്കിടെ വീട്ടില്‍ ഉറങ്ങിപ്പോയ മോഷ്ടാവ് വീട്ടുകാരുടെ പിടിയിലായി. ചൗക്കി ആസാദ് നഗറിലെ വീട്ടിലാണ് സംഭവം. പിടിയിലായ മോഷ്ടാവിനെ പിന്നീട് പോലീസിലേല്‍പ്പിച്ചു.
ആസാദ് നഗറിലെ റഫീഖിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. മൂന്നുപേരാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ സംഘത്തിലെ മറ്റു രണ്ട് പേര്‍ രക്ഷപ്പെട്ടു. മുറിയില്‍ നടത്തിയ തിരച്ചലിലാണ് ഉറങ്ങിക്കിടന്ന മോഷ്ടാവിനെ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും കവര്‍ന്ന പണവും മൊബൈല്‍ ഫോണും പിടിയിലായ മോഷ്ടാവില്‍ നിന്നും കണ്ടെത്തി. വീട്ടുടമയുടെ സഹോദരിയുടെ പാദസരം നഷ്ടപ്പെട്ടിട്ടുണ്ട്.
Keywords : Kasaragod, Robbery, House, Accuse, Chowki, Azad Nagar.