city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് 'ദൈവത്തിന്റെയും' സഹായം

കാസര്‍കോട്:  (www.kasargodvartha.com 17.08.2018) പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് 'ദൈവത്തിന്റെയും' സഹായം കിട്ടുകയെന്നത് വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. കഷ്ടപ്പാട് വരുമ്പോള്‍ നമ്മളെല്ലാം പറയുന്ന കാര്യമാണ് ദൈവം തുണയെന്നത്. അത്തരമൊരു തുണയാണ് പിലിക്കോട് എന്ന നാട്ടില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കേരളം പ്രളയക്കെടുതിയില്‍പ്പെട്ട് ഉഴലുമ്പോള്‍ നാട് ഒന്നാകെ സഹായത്തിന് ഇറങ്ങി തിരിച്ചിരിക്കുമ്പോഴാണ് 'ദൈവത്തിന്റെ സഹായവും' ദുരിതമനുഭവിക്കുന്നവര്‍ക്ക് കിട്ടിയിരിക്കുന്നത്.

പിലിക്കോട് പഞ്ചായത്തിലെ കണ്ണാടിപ്പാറ മുത്തപ്പന്‍ ക്ഷേത്രത്തിലാണ് അപൂര്‍വ്വമായ സഹായധന വിതരണം നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റിയുടെ വകയുള്ള കാല്‍ ലക്ഷം രൂപയുടെ ചെക്കാണ് മുത്തപ്പന്‍ ദൈവം തന്നെ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടിനെ ഏല്‍പ്പിച്ചത്.
പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് 'ദൈവത്തിന്റെയും' സഹായം

ഗ്രാമപഞ്ചായത്ത് തുടങ്ങിയ കൗണ്ടറിലേക്ക് കണ്ണാടിപ്പാറ മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി വക 25,000 രൂപ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ശ്രീധരന്‍ മാസ്റ്ററാണ് ഏറ്റ് വാങ്ങിയത്. നിരവധി ഭക്തജനങ്ങളെ സാക്ഷിയാക്കിയാണ് 'മുത്തപ്പന്‍ ദൈവം' സഹായം കൈമാറിയത്. എല്ലാവര്‍ക്കും ഗുണംവരണം (നല്ലത് വരണം) എന്നാണ് മഞ്ഞക്കുറിയും പ്രസാദങ്ങളും നല്‍കി 'ദൈവങ്ങള്‍' മൊഴിയാറുള്ളത്. ദൈവത്തിന്റെ അനുഗ്രഹത്തില്‍ ജാതി-മത ചിന്തകളൊന്നുമില്ലെന്ന് പലരും മനസ്സിലാക്കാതെ പോകുമ്പോഴാണ് അപൂര്‍വ്വമായ ഈ സഹായ വിതരണം സമൂഹത്തിന് പുതിയൊരു സന്ദേശം നല്‍കുന്നത്.

പിലിക്കോട് പഞ്ചായത്ത് തുടങ്ങിയ സഹായ കൗണ്ടറിലേക്ക് വലിയ സഹായങ്ങളാണ് എല്ലാ മേഖലയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ശ്രീധരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Theyyam's help for flood affected peoples, Kasargaod, Theyyam, Flood, Heavy Rain, Help, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia