ഇരുമ്പു യുഗ കാലഘട്ടത്തില്‍ മനുഷ്യര്‍ താമസിച്ചിരുന്നതിന്റെ ചരിത്രതെളിവുകള്‍ ശേഖരിച്ച് അവര്‍ ചരിത്ര ഗ്രന്ഥ രചന നടത്തി
Aug 1, 2018, 23:23 IST
കുമ്പള: (www.kasargodvartha.com 01.08.2018) ഹേരൂര്‍ മീപ്പിരിയിലും പരിസരത്തും ഇരുമ്പു യുഗ കാലഘട്ടത്തില്‍ മനുഷ്യര്‍ താമസിച്ചിരുന്നതിന്റെ ചരിത്രതെളിവുകള്‍ ശേഖരിച്ച് ഗ്രന്ഥരചന നടത്തി ഹേരൂര്‍ മീപ്പിരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളും അധ്യാപകരും. ഹേരൂര്‍ മീപ്പിരി, പച്ചമ്പള തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ചോളം മുനിയറകളും, ചെങ്കല്‍ ഗുഹകളും കവാടങ്ങളും സന്ദര്‍ശനം നടത്തി ചരിത്രകാരന്‍മാരും ഗവേഷകരുമായി സെമിനാറും ചര്‍ച്ചകളും നടത്തിയാണ് പുസ്തക രചന പൂര്‍ത്തീകരിച്ചത്.
മുനിയറകളുടെ മുകളിലായി ജ്യാമിതീയ രീതിയില്‍ ഇരുമ്പുപകരണങ്ങള്‍ കൊണ്ട് മുറിച്ചുണ്ടാക്കിയ തൊപ്പിക്കല്ലുകളും കൊളുത്തുകളും പഴയ കാല മനുഷ്യരുടെ നിര്‍മ്മാണ രീതി വെളിവാക്കുന്നു. പച്ചമ്പള പ്രദേശത്തെ പാറകള്‍ക്ക് മുകളിലായി മല്‍സ്യങ്ങളുടെയും, പക്ഷികളുടെയും, മറ്റ് ഉരഗങ്ങളുടെയും ചിത്ര വേലകളും കാണാനുണ്ട്. ഇവ കൂടാതെ പഴയ കാലത്ത് മൃതദേഹം മറവു ചെയ്തിരുന്ന ദുപ്പെകളും, നന്നങ്ങാടികളും കണ്ടെത്തി കുട്ടികള്‍ ചരിത്ര വസ്തുതകള്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
അധ്യാപകരും കുട്ടികളും ചേര്‍ന്ന് തയ്യാറാക്കിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'ആകാശത്തിനും ജലത്തിനും മീതേ, - എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥം പുറത്തിറക്കി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയരക്ടര്‍ എസ്. കൃഷ്ണകുമാര്‍ പുസ്തകം കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഉപഡയരക്ടര്‍ ഡോ. ഗിരീഷ് ചോലയിലിനു നല്‍കി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റര്‍ ചന്ദ്രന്‍ മുട്ടത്ത് പുസ്തക പരിചയം നടത്തി. പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്ബന്തിയോട് അധ്യക്ഷം വഹിച്ചു. എ ഇ ഒ വി ദിനേശ സമ്മാന ദാനം നടത്തി.
ബി പി ഒ പി വിജയകുമാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ പി മനോജ് കുമാര്‍, എന്‍ സുധാകര, പി ടി എ പ്രസിഡണ്ട് അബ്ദുര്‍ റഹീം മീപ്പിരി, സ്റ്റാഫ് സെക്രട്ടറി, കെ വി ശ്രീനിവാസന്‍, കെ ശശിധരന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പ്രഥമാധ്യാപിക ഷോളി സെബാസ്റ്റ്യന്‍ സ്വാഗതവും റീഷ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, News, School Students, History, They Collect Histories and make historical Books