Foundation Launch | തെരുവത്ത് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ; ലോഗോ പ്രകാശനം ശ്രദ്ധേയമായി
● ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗത്തിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
● ദുബൈ നാഇഫ് സൂഖിൽ വെച്ച് സമീഹ് തെരുവത്ത്, മൻസൂർ തെരുവത്തിന് ലോഗോ കൈമാറി.
● ഷീബു, അർഷാദ്, നിർഷാദ്, റഫീഖ്, സുബൈർ, അഹ്‌മദ് സലീം എന്നിവരും ദുബൈയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു
കാസർകോട്: (KasargodVartha) തെരുവത്ത് ഒരു ചാരിറ്റി സംഘടന യാഥാർഥ്യത്തിലേക്ക്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും രോഗബാധിതരുമായ തെരുവത്ത് പ്രദേശത്തെ ആളുകൾക്ക് താങ്ങും തണലും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ തെരുവത്ത് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്‌തു.
തെരുവത്ത് വായനശാലയിൽ നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗത്തിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. ദുബൈ നാഇഫ് സൂഖിൽ വെച്ച് സമീഹ് തെരുവത്ത്, മൻസൂർ തെരുവത്തിന് ലോഗോ കൈമാറി.
ഷീബു, അർഷാദ്, നിർഷാദ്, റഫീഖ്, സുബൈർ, അഹ്‌മദ് സലീം എന്നിവരും ദുബൈയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലൂടെ നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിടുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
#CommunitySupport, #Charity, #Kasargod, #Dubai, #TheruvathFoundation, #SocialWelfare