city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സിപിഎം ലോക്കല്‍ കമ്മറ്റിയംഗം മടിക്കൈ നാരായണന്‍ നായരുടെ കൊലപാതകം നടന്ന് കാല്‍ നൂറ്റാണ്ട് പിന്നിട്ടു; ഇപ്പോഴും കൊലയാളികള്‍ വലയ്ക്ക് പുറത്ത്, സിബിഐയുടെ പല സംഘങ്ങള്‍ അന്വേഷിച്ചിട്ടും തുമ്പായില്ല, നീതിക്കായി കുടുംബത്തിന്റെ അലച്ചില്‍

കാസര്‍കോട്: (www.kasargodvartha.com 08.08.2019) കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സിപിഎം ലോക്കല്‍ കമ്മറ്റിയംഗം മടിക്കൈ നാരായണന്‍ നായരുടെ(52) കൊലപാതകം നടന്ന് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും കൊലയാളികള്‍ വലയ്ക്ക് പുറത്ത്. സിബിഐയുടെ പല സംഘങ്ങള്‍ അന്വേഷിച്ചിട്ടും കേസിന് തുമ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. നീതിക്കായി ഇപ്പോഴും കുടുംബം അലയുകയാണ്. ലോക്കല്‍ പോലീസും പിന്നീടു വന്ന സിബിഐയും നൂലിഴ കീറിയുള്ള അന്വേഷണം നടത്തിട്ടും കൊലയാളികള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. 1994 ഏപ്രില്‍ 2. മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിന്റെ വാച്ച്മാനായിരുന്നു നാരായണന്‍ നായര്‍. പതിവു പോലെ രാത്രി കാവലിന് എത്തിയതായിരുന്നു. പിന്നീട് ബാങ്കിനു മുന്നില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സിപിഎം ലോക്കല്‍ കമ്മറ്റിയംഗം മടിക്കൈ നാരായണന്‍ നായരുടെ കൊലപാതകം നടന്ന് കാല്‍ നൂറ്റാണ്ട് പിന്നിട്ടു; ഇപ്പോഴും കൊലയാളികള്‍ വലയ്ക്ക് പുറത്ത്, സിബിഐയുടെ പല സംഘങ്ങള്‍ അന്വേഷിച്ചിട്ടും തുമ്പായില്ല, നീതിക്കായി കുടുംബത്തിന്റെ അലച്ചില്‍

മടിക്കൈയില്‍ അമ്പലത്തുകരയിലാണ് ബാങ്ക്. ഇന്ന് അവിടെ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അന്ന് അവിടെ ഒറ്റപ്പെട്ടതായിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണന്‍ നായര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. സംഭവദിവസം

പുലര്‍ച്ചെ അഞ്ചുമണിയോടെ അതുവഴിപോയ കാല്‍നടയാത്രക്കാരനാണ് ബാങ്കിനടുത്ത് നിന്ന് നിലവിളി കേട്ടത്. ഭയന്നുവിറച്ച യാത്രക്കാരനും നിലവിളിച്ചപ്പോള്‍ ആരൊക്കെയോ ഇരുളിലേക്ക് ഓടിമറയുകയായിരുന്നു. അവരാരെന്നോ എത്രപേരുണ്ടെന്നോ ഒന്നും അയാള്‍ക്കറിയില്ലായിരുന്നു. ശബ്ദംകേട്ട് അയല്‍വാസികളായ ഓടിയെത്തി. ബാങ്കിന് മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ തലയ്ക്ക് അടിയേറ്റ നിലയിലായിരുന്നു നാരായണന്‍ നായരുടെ മൃതദേഹം. തലയുടെ പിന്നില്‍ ചെവിയ്ക്ക് താഴെ ശക്തമായ അടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

കേരളീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവമായിരുന്നു നാരായണന്‍ നായരുടെ കൊലപാതകം. സിപിഎം നേതാവിന്റെ കൊലപാതക കേസിലെ പ്രതികളെ സിപിഐയുടെ എംഎല്‍എ നിരാഹാര സമരം നടത്തിയതാണ് രാഷ്ട്രീയ രംഗത്തും ഈ കൊലക്കേസ് ചര്‍ച്ചാ വിഷയമാക്കിയത്. കമ്പിപ്പാര ഉപയോഗിച്ചാണ് നാരായണന്‍ നായരെ തലക്കടിച്ചു കൊന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന കെ എസ് ജയപ്രകാശായിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ബാങ്ക് കൊള്ളക്കിടെ കൊള്ളക്കാരുടെ അക്രമത്തിലാണ് മരണം സംഭവിച്ചതെന്ന നിലയിലാണ് അന്വേഷണം മുന്നോട്ടു പോയത്. ആഴ്ചക്ള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതായതോടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവുമാണ് ഉണ്ടായത്. സിപിഐയുടെ നേതൃത്വത്തിലാണ് ആദ്യ സമരം ആരംഭിച്ചത്.

അന്നത്തെ ഹൊസ്ദുര്‍ഗ് എംഎല്‍എയായിരുന്ന എം നാരായണനായിരുന്നു കാഞ്ഞങ്ങാട്ട് സമര നേതൃത്വം നല്‍കിയത്. ഇത് സിപിഎമ്മിനെ പ്രതിരോധത്തതിലാക്കുകയും മുന്നണി ബന്ധം പോലും ഉലയാന്‍ കാരണമായിരുന്നു. വൈകാതെ അന്നത്തെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന സിപിഎമ്മും സമരപാതയില്‍ എത്തിയാണ് ഇതിന് മറുപടി നല്‍കിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തുകയായിരുന്നു. ശക്തമായ സമരത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. അന്വേഷണം പിന്നെയും ഇഴയുകയായിരുന്നു.

എം നാരായണന്‍ കാഞ്ഞങ്ങാട്ട് നടത്തിയ അനിശ്ചിതകാല ഉപവാസം സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടു. ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അപ്പോഴേക്കും അന്വേഷണം സംശയത്തിന്റെ നിഴലില്‍ നിറുത്തിയത് നാരായണന്‍ നായരുടെ ചില സുഹൃത്തുക്കളെയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ ചിലരെ അറസ്റ്റുചെയ്തു. പ്രതികളെ പോലീസ് ലോക്കപ്പില്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം ഉയര്‍ന്നു. അതിനിടെ ഭരണം യുഡിഎഫിന്റെ കൈകളിലെത്തി.

കേസില്‍ കുറ്റപത്രം പോലും നല്‍കാനാകാതെ ഹക്കീം ബത്തേരിയെന്ന ഉദ്യോഗസ്ഥനും കേസില്‍ നിന്ന് പിന്മാറി. പിന്നീട് പിടിയിലായ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവരെ ഒഴിവാക്കി. പിന്നീടാണ് സിബിഐ എത്തുന്നത്. നാരായണന്‍ നായരുടെ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. കേസിന്റെ തെളിവുകളെല്ലാം ഇതിനിടയില്‍ തേഞ്ഞുമാഞ്ഞു പോകുകയായിരുന്നു.

അതുകൊണ്ടു തന്നെ സിബിഐക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതിയുടെ അനുമതി തേടുകയായിരുന്നു. എന്നെങ്കിലും ഈ കേസ് തെളിയിക്കപ്പെടുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനിടയിലാണ് ഇപ്പോഴും നീതിക്ക് വേണ്ടി കുടുംബം അലയുന്നത്.

Related News:
ക്രൂരമായി കൊല്ലപ്പെട്ട മടിക്കൈ നാരായണന്‍ നായരെ രക്തസാക്ഷിയായി അംഗീകരിക്കാതെ സി പി എം നേതൃത്വം; ദീപശിഖാജാഥക്ക് സി പി എം ഏരിയാകമ്മിറ്റി ഉന്നയിച്ച ആവശ്യം നേതൃത്വം നിരസിച്ചു



Keywords: Kasaragod, News, Kerala, Killed, case, Police, CBI, Enquiry, Court, There is no any information about killer of Narayanan Nair

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia