തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: ഡിവൈഎഫ്‌ഐ
Sep 20, 2012, 17:47 IST
മുന്നാട്: തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഡിവൈഎഫ്‌ഐ മുന്നാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മുന്നാട് ധിഷണ കോളേജില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം വാസു ചോറോട് ഉദ്ഘാടനം ചെയ്തു.
സുരേഷ് പേര്യ അധ്യക്ഷനായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിടെക് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കെ മനിലയ്ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉപഹാരം നല്‍കി. നാരായണന്‍ ജയപുരം പ്രവര്‍ത്തന റിപോര്‍ട്ടും നാരായണന്‍ കുന്നൂച്ചി സംഘടനാ റിപോര്‍ട്ടും അവതരിപ്പിച്ചു. ടി.കെ. മനോജ്, എ. മാധവന്‍, ഓമന രാമചന്ദ്രന്‍, കെ. നാരായണന്‍, ജയപുരം ബാലന്‍, എം. മാധവന്‍, ഷാജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ഇ. രാഘവന്‍ സ്വാഗതം പറഞ്ഞു. പുരുഷ-വനിതാ ടീമുകള്‍ക്കായി നടത്തിയ കമ്പവലി മത്സര വിജയികള്‍ക്ക് എം. അനന്തന്‍ സമ്മാനം നല്‍കി. ഭാരവാഹികള്‍: സുരേഷ് പേര്യ (പ്രസിഡന്റ്), എസ്ബി. ശ്രുതി, മണി മരുതളം (വൈസ് പ്രസിഡന്റ്), കെ. മണികണ്ഠന്‍ (സെക്രട്ടറി), ജി. ശോഭന, എച്ച്. കുഞ്ഞിരാമന്‍ (ജോയിന്റ് സെക്രട്ടറി), കെ. വാരിജാക്ഷന്‍ (ട്രഷറര്‍)
Keywords: Kasaragod, DYFI, Munnad, Kerala, Thekkil-Alatty Road, Vasu Chorod