city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'തേജ്വസിനിയിലൂടെ' സര്‍ക്കാറിന്റെ അറിയിപ്പുകളും വിവരങ്ങളും ഇനി ജനങ്ങളിലെത്തും ഇന്റര്‍നെറ്റ് റേഡിയോയുടെ സംപ്രേക്ഷണം ശനിയാഴ്ച മുതല്‍

കാസര്‍കോട്:(www.kasargodvartha.com 19/12/2017) ജില്ലാ ഭരണകൂടവും, നീലേശ്വരം റോട്ടറി ക്ലബ്ബുമായി സഹകരിച്ച് 'തേജസ്വിനിറേഡിയോ' എന്ന പേരില്‍ ഇന്റര്‍നെറ്റ് റേഡിയോ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 23 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നീലേശ്വരം റോട്ടറി ക്ലബ് ഹാളില്‍ തേജസ്വിനി ഇന്റര്‍നെറ്റ് റേഡിയോയുടെ ഉദ്ഘാടനം' റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. എം രാജഗോപാലന്‍ എം എല്‍ എഅദ്ധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി എം.എല്‍.എമാരായ എന്‍ എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിക്കും.

കളക്ടര്‍ ജീവന്‍ കെ ബാബു, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഐപിഎസ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെപി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ആര്‍ ഡി ഒ വി സി ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ രാജന്‍ കെ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. എ ഡി എം എന്‍ ദേവീദാസ് സ്വാഗതവും നീലേശ്വരം റോട്ടറി ക്ലബ്ബ് സെക്രട്ടറി കെ ജെ കമലാക്ഷന്‍ നന്ദിരേഖപെടുത്തും. ചടങ്ങില്‍ സൗണ്ട് ബോക്‌സ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ നീലേശ്വരം നഗരസഭ ചെയര്‍മാന് കൈമാറും.

'തേജ്വസിനിയിലൂടെ' സര്‍ക്കാറിന്റെ അറിയിപ്പുകളും വിവരങ്ങളും ഇനി ജനങ്ങളിലെത്തും ഇന്റര്‍നെറ്റ് റേഡിയോയുടെ സംപ്രേക്ഷണം ശനിയാഴ്ച മുതല്‍

തേജസ്വിനി റേഡിയോയുടെ ലോഗോയും തീം മ്യൂസിക് പ്രകാശനവും കാസര്‍കോട് പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ജീവന്‍ ബാബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന് നല്‍കി പ്രകാശനം ചെയ്തു. തീം മ്യൂസികിന്റെ സ്വിച്ച് ഓണ്‍ ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വ്വഹിച്ചു.

തേജസ്വിനി ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ തീം മ്യൂസിക് കാസറഗോഡ് ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഹരിപ്രസാദാണ് തയ്യാറാക്കിയത്. റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ ഉള്‍പ്പെടെ തയ്യാറാക്കി ശ്രദ്ധേയമായ പരവനടുക്കം സ്വദേശി നാഫിദ് ആണ് തേജസ്വിനി റേഡിയോ ലോഗോ രൂപകല്‍പ്പന ചെയ്തത്.

ഭരണ സംവിധാനങ്ങള്‍ക്കും, പൊതുജനത്തിനുമിടയില്‍ കാര്യക്ഷമവും ഫലപ്രദവുമായ ആശയവിനിമയ മാധ്യമം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റേഡിയോ പ്രക്ഷേപണത്തിനു തുടക്കകുറിക്കുന്നത്. രാവിലെ ഏഴ് മണിക്കും 11 മണിക്കും റേഡിയോ പ്രക്ഷേപണം ഉണ്ടായിരിക്കും ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സേവന വിതരണ പദ്ധതികളിലും വലിയ പങ്കുവഹിക്കുവാന്‍ ഈ റേഡിയോ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് അധിഷ്ഠിത റേഡിയോ സംവിധാനം ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കുന്നത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഈ സേവനം ശ്രോതാവിനു ലഭ്യമാണ്. തുടക്കത്തില്‍ മലയാളത്തിലും പിന്നീട് കന്നഡ ഭാഷയിലും പ്രക്ഷേപണം വ്യാപിപ്പിക്കുവാനാണ് പദ്ധതി. സര്‍ക്കാര്‍ അറിയിപ്പുകള്‍, വിവിധ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ , ജില്ലാ വൃത്താന്തം, ജോലി സംബന്ധവും , ആരോഗ്യ പരവുമായ അറിയിപ്പുകള്‍, ടൂറിസം വിശേഷങ്ങള്‍, ഇവയൊക്കെ കോര്‍ത്തിണക്കിയാണ് റേഡിയോ ഒരുങ്ങുത്. ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന അക്ഷയകേന്ദ്രങ്ങള്‍ , വില്ലേജ് ഓഫീസുകള്‍ , പഞ്ചായത്തുകള്‍, ബസ്സ്‌റ്റോപ്പുകള്‍, വായനാശാലകള്‍, കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, സ്‌കൂളുകള്‍ ഇവയെല്ലാം വഴി പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, District Collector, Internet, Social-Media, MLA, Inauguration, Minister, Thejaswini internet radio released on December 23

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia