പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്
Jul 27, 2012, 18:07 IST
മഞ്ചേശ്വരം: പട്ടാപ്പകല്‍ വീട്ടുടമ പുറത്തുപോയ സമയം വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ പൊളിച്ച് അകത്തുകടന്ന് എട്ട് പവന് സ്വര്‍ണ്ണവും 22,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഇവര്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ഉപ്പള ഹീറോ സ്ട്രീറ്റിലെ പട്ടേല്‍ കോമ്പൗണ്ടില്‍ ഹവ്വുമ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഹവ്വുമ്മ നോമ്പുതുറക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാനായി ഉപ്പള ടൗണില്‍ പോയസമയത്താണ് മോഷണം.
പോലീസും വിരലടയാള വിദഗ്ദ്ധരും നടത്തിയ അന്വേഷണത്തില്‍ ആറ് വിരലടയളങ്ങള്‍ ലഭിച്ചിരുന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ 20 വയസ്സിന് താഴെയുള്ളവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാലുപേരെ ചോദ്യം ചെയ്യാന്‍ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.

Keywords: Manjeshwaram, Police, Theft, Accuse