കവര്‍ച്ചാ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
Apr 17, 2012, 11:41 IST
കാസര്‍കോട്: കവര്‍ച്ചാ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മഞ്ചത്തടുക്ക ഹൗസിലെ ബി. എം ഫൗസലിനെയാണ്(23) പോലീസ് അറസ്റ്റ് ചെയ്തത്.
ബദിയടുക്ക വിദ്യാഗിരിയിലെ പഞ്ചക്കല്‍ മുഹമ്മദിന്റെ വീട്ടില്‍ നിന്നും ഏപ്രില്‍ 11ന് രാത്രി ഒന്നരപവന്‍ സ്വര്‍ണവും 18, 000 രൂപയും കെ. എല്‍ 14 ജെ 2595 നമ്പര്‍ ആള്‍ട്ടോ കാറും കവര്‍ച്ച ചെയ്ത സംഭവത്തിലാണ് ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി മായിപ്പാടിയില്‍വെച്ചാണ് ഫൈസലിനെ കാസര്‍കോട് സി.ഐ ബാബു പെരിങ്ങേത്ത് പോലീസുകാരനായ പ്രദീപ് ചവറ, ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ ഒരു സ്ത്രീയുടെ മാലപ്പൊട്ടിച്ച കേസിലും 2011ല്‍ കാസര്‍കോട് നടന്ന അടിപിടി കേസിലും ഫൈസല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Accuse, Youth, Arrest