ഉത്തരമലബാര്‍ തീയ്യസമുദായ ക്ഷേത്ര സംരക്ഷണ സമിതി ധര്‍ണ മാറ്റിവെച്ചു
Aug 11, 2012, 22:09 IST

കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യസമുദായ സംരക്ഷണസമിതി ആഗസ്റ്റ് 13ന് കാസര്‍കോട് കലക്ട്രേറ്റിനു മുന്നില്‍ നടത്താനിരുന്ന ധര്‍ണ മാറ്റിവെച്ചു.
കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസില്‍ വെച്ച് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറുമായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്യാമളാദേവി, മുന്‍ എം.എല്‍.എ.മാരായ കെ.പി. കുഞ്ഞിക്കണ്ണന്, സി.ടി.അഹമ്മദലി, ഡി.സി.സി.പ്രസിഡണ്ട് വെളുത്തമ്പു, ഡി.സി.സി. ഭാരവാഹികളായ കെ.നീലകണ്ഠന്, തച്ചങ്ങാട് ബാലകൃഷ്ണന് , കെ.വി. ഗംഗാധരന്, പി.കെ. ഫൈസല്‍, ക്ഷേത്ര സംരക്ഷണ ഭാരവാഹികളായ രാജന് പെരിയ, നാരായണന് കൊളത്തൂര്‍, ചന്ദ്രശേഖരന് കാരണവര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓണത്തിനുമുമ്പായി കുടിശിക വിതരണം ചെയ്യുന്നതും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധര്‍ണ മാറ്റിവെച്ചത്.
Keywords: Guest-house, Collectorate, Kasaragod, March, Minister, Malabar Devasam Board.