യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Dec 25, 2019, 11:42 IST
പിലിക്കോട്: (www.kasargodvartha.com 25.12.2019) യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വയലിലെ പരേതനായ കൃഷ്ണന്‍ - മാധവി ദമ്പതികളുടെ മകന്‍ എ. സുനിലിനെ (40)യാണ് ചന്തേര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 10.45 മണിയോടെ നാട്ടുകാരാണ് സംഭവം ചന്തേര പോലീസില്‍ വിവരമറിയിച്ചത്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ഉമേശന്‍, രാജന്‍ (ഗള്‍ഫ്), അനീശന്‍, രതീഷ്, അജേഷ് (ഗള്‍ഫ്), പരേതനായ സതീശന്‍. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയ്ക്ക് 12 ഓടെ വീട്ടിലെത്തിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Train, Accident, Accidental-Death, died, Youth, The young man was found as hit by train and dead
Keywords: news, Kerala, kasaragod, Train, Accident, Accidental-Death, died, Youth, The young man was found as hit by train and dead