Government Offices | കാസർകോട് കെഎസ്ആർടിസി ഡിപ്പോ കെട്ടിടത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ ഇനി സർക്കാർ ഓഫീസുകൾക്ക് അനുവദിക്കും; പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

● ജില്ലയിലെ എംഎൽഎമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും അഭ്യർഥന മാനിച്ചാണ് നടപടി.
● വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ കെഎസ്ആർടിസി കെട്ടിടത്തിലേക്ക് മാറ്റാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി.
● ബേക്കൽ ബീച്ചിൽ വ്യവസായ നിക്ഷേപക സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) കെഎസ്ആർടിസി ഡിപ്പോ കെട്ടിടത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ ഇനി സർക്കാർ ഓഫീസുകൾക്കായി വിട്ടുനൽകും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ, വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സർക്കാർ ഓഫീസുകൾക്ക് പുതിയൊരു ആസ്ഥാനം ലഭിക്കും.
കെഎസ്ആർടിസി ഡിപ്പോ കെട്ടിടത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ സർക്കാർ ഓഫീസുകൾക്കും ഇതര ഓഫീസുകൾക്കുമായി അനുവദിക്കുമെന്നും സമഗ്ര പഠനത്തിന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ കാസർകോട് എത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രവുമായി ചേർന്ന സംഘടിപ്പിക്കുന്ന വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിലെ എംഎൽഎമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും അഭ്യർഥന മാനിച്ചാണ് ഈ നടപടി. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ കെഎസ്ആർടിസി കെട്ടിടത്തിലേക്ക് മാറ്റാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇത് സംബന്ധിച്ച തുടർ നടപടികൾ വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Minister KB Ganesh Kumar announces the allocation of vacant rooms in KSRTC depot to government offices, providing new accommodation to many offices.
#KSRTC #Kasargod #GovernmentOffices #KBGaneshKumar #Depot #Kerala